---
title: "പ്ളസ് വണ്‍ പ്രവേശനം: സംസ്ഥാനത്ത് ജൂലൈ 11 മുതൽ അപേക്ഷിക്കാം "
english_title: "Plus one entry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53601/plus-one-entry"
published_at: "2022-07-08T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c77d8b623f9_images.jpeg"
keywords: []
---

# പ്ളസ് വണ്‍ പ്രവേശനം: സംസ്ഥാനത്ത് ജൂലൈ 11 മുതൽ അപേക്ഷിക്കാം 

> **Lead Summary:** **തിരുവനന്തപുരം**: സംസ്‌ഥാനത്ത് പ്ളസ് വണ്‍ പ്രവേശനത്തിനുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11ആം തീയതി മുതല്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം.ജൂലൈ 18 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

## Article Content

**തിരുവനന്തപുരം**: സംസ്‌ഥാനത്ത് പ്ളസ് വണ്‍ പ്രവേശനത്തിനുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11ആം തീയതി മുതല്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം.ജൂലൈ 18 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ജൂലൈ 21ആം തീയതി ട്രയല്‍ അലോട്ട്മെന്റും, 27ആം തീയതി ആദ്യ അലോട്ട്മെന്റും, ഓഗസ്‌റ്റ് 11ആം തീയതി ആദ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റും നടക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഇതോടെ ഓഗസ്‌റ്റ് 17ആം തീയതിയോടെ ഭൂരിഭാഗം സീറ്റുകളിലും അഡ്‌മിഷന്‍ നല്‍കി പ്ളസ് വണ്‍ ക്‌ളാസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ നിഗമനം. തുടര്‍ന്ന് സപ്ളിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2022 സെപ്റ്റംബര്‍ 30ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

കൂടാതെ പ്ളസ് വണ്‍ അഡ്മിഷന് മുന്നോടിയായി ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലാണ് സീറ്റുകള്‍ വ‍ര്‍ധിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53601/plus-one-entry)