---
title: "സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്"
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53602/heavy-rain"
published_at: "2022-07-08T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c783c90a4d5_n4022591801657242468958dc41aaf02bdcc30b1e0c22f132777310c7cb11fbff85faa70b2295f851d397f7.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ: 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

> **Lead Summary:** സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ആയതിനാല്‍ തന്നെ ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ആയതിനാല്‍ തന്നെ ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുമുണ്ട്. മാത്രമല്ല, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനു മുകളില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53602/heavy-rain)