---
title: "കനത്ത മഴ തുടരുന്നു പയ്യന്നൂരിൽ ഒരു കുടുംബത്തെ മാറ്റി "
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53615/heavy-rain"
published_at: "2022-07-08T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c79d6984e8b_PicsArt_07-08-08.27.55.jpg"
keywords: []
---

# കനത്ത മഴ തുടരുന്നു പയ്യന്നൂരിൽ ഒരു കുടുംബത്തെ മാറ്റി 

> **Lead Summary:**  മഴ തുടരുന്ന സാഹചര്യത്തിൽ പയ്യന്നൂരിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. വെള്ളം കയറിയതിനെത്തുടർന്ന് ഒരു കുടുംബത്തെ മാറ്റിത്താമസിപ്പിച്ചു. അന്നൂർ കിഴക്കേ കൊവ്വലിലെ ലോട്ടറിത്തൊഴിലാളിയായ പി.വി. ശ്രീജയെയാണ് വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിയത്.

## Article Content

 മഴ തുടരുന്ന സാഹചര്യത്തിൽ പയ്യന്നൂരിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. വെള്ളം കയറിയതിനെത്തുടർന്ന് ഒരു കുടുംബത്തെ മാറ്റിത്താമസിപ്പിച്ചു. അന്നൂർ കിഴക്കേ കൊവ്വലിലെ ലോട്ടറിത്തൊഴിലാളിയായ പി.വി. ശ്രീജയെയാണ് വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിയത്.

സ്ഥലത്തെത്തിയ നഗരസഭ ചെയർപേഴ്‌സൺ കെ.വി. ലളിതയുടെ നേതൃത്വത്തിൽ കൗൺസിലർ എ. രൂപേഷ്, ജയദേവൻ, സന്നദ്ധസേന വൊളന്റിയർമാരയ വികാസ്, യദുകൃഷ്ണൻ, അരുൺ, അമൽ, സനൂപ് എന്നിവരുടെ സഹായത്തോടെയാണ് ഇവരെ മാറ്റിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53615/heavy-rain)