---
title: "കനത്ത മഴയിൽ കൂത്തുപറമ്പിനടുത്ത കിണവക്കലിൽ വീട് തകർന്നു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53616/kuthuparamba"
published_at: "2022-07-08T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c79eecdf86b_PicsArt_07-08-08.34.18.jpg"
keywords: []
---

# കനത്ത മഴയിൽ കൂത്തുപറമ്പിനടുത്ത കിണവക്കലിൽ വീട് തകർന്നു

> **Lead Summary:** കനത്ത മഴയിൽ കൂത്തുപറമ്പിനടുത്ത കിണവക്കലിൽ വീട് തകർന്നു. പുതിയപുരയിൽ കെ.പി. റഹ് മത്തിൻ്റെ ഓട് മേഞ്ഞ ഇരുനില വീടാണ് ഭാഗികമായി തകർന്നത്.

## Article Content

കനത്ത മഴയിൽ കൂത്തുപറമ്പിനടുത്ത കിണവക്കലിൽ വീട് തകർന്നു. പുതിയപുരയിൽ കെ.പി. റഹ് മത്തിൻ്റെ ഓട് മേഞ്ഞ ഇരുനില വീടാണ് ഭാഗികമായി തകർന്നത്.

വീടിൻ്റെ അടുക്കളയും സ്റ്റോർ മുറിയും കുളിമുറിയും ഉൾപ്പെടുന്ന ഭാഗമാണ് കനത്ത മഴയിൽ തകർന്ന് വീണത്. അപകടം സംഭവിക്കുമ്പോൾ സമീപത്ത് വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കിണവക്കൽ ടൗണിൽ സിഎച്ച് സെൻ്ററിന് പിൻവശത്തുള്ള വീടാണ് തകർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53616/kuthuparamba)