---
title: "ശക്തമായ മഴയില്‍ വീടിന്റെ മുൻ വശത്തെ റോഡ് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു"
english_title: "The road protection wall in front of the house collapsed due to heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53647/the-road-protection-wall-in-front-of-the-house-collapsed-due-to-heavy-rain"
published_at: "2022-07-08T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7c765f34e5_Picsart_22-07-08_11-27-27-755.jpg"
keywords: []
---

# ശക്തമായ മഴയില്‍ വീടിന്റെ മുൻ വശത്തെ റോഡ് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു

> **Lead Summary:** തരുവണ : ശക്തമായ മഴയെ തുടർന്ന്തരുവണ -വൈത്തിരി മെയിൻ റോഡിൽ ആറുവളിൽ വീടിന്റെ മുൻ വശത്തെ റോഡ് സംരക്ഷണ ഭിത്തി നാലു ദിവസം മുമ്പ് ഇടിഞ്ഞു വീണിരുന്നു . എന്നാൽ ഇന്നലത്തെ ശക്തമായ മഴയിൽ ബാക്കി ഭാഗം കൂടി ഇടിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്.

## Article Content

തരുവണ : ശക്തമായ മഴയെ തുടർന്ന്തരുവണ -വൈത്തിരി മെയിൻ റോഡിൽ ആറുവളിൽ വീടിന്റെ മുൻ വശത്തെ റോഡ് സംരക്ഷണ ഭിത്തി നാലു ദിവസം മുമ്പ് ഇടിഞ്ഞു വീണിരുന്നു . എന്നാൽ ഇന്നലത്തെ ശക്തമായ മഴയിൽ ബാക്കി ഭാഗം കൂടി ഇടിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്.

ചങ്കരപ്പൻ അമ്മദിന്റെ വീടിന്റെ മുൻ വശത്തെ സൈഡ് കേട്ടാണ് തകർന്ന് വീണ് കൊണ്ടിരിക്കുന്നത്. ബാക്കി ഭാഗം കൂടി ഏതു സമയത്തും ഇടിഞ്ഞു വീഴാൻ പാക  ത്തിലാണ് ഉള്ളത്. അത് മാത്രമല്ല മെയിൻ റോഡിൽ 50മീറ്ററോളം നീളത്തിൽ വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.

ശക്തമായ മഴ തുടർന്നാൽ ഈ വിള്ളലിലൂടെ വെള്ളം ഇറങ്ങി റോഡ് അരിക് മുഴുവൻ വീടിന്റെ മുറ്റത്തേക്ക് ഇടിഞ്ഞു താഴും.കല്പറ്റ, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി വാഹനങ്ങൾ കടന്നു പോകുന്ന തിരക്ക് പിടിച്ച റോഡ് കൂടിയാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53647/the-road-protection-wall-in-front-of-the-house-collapsed-due-to-heavy-rain)