---
title: "ധോണിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച വയോധികന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം"
english_title: "5 lakh compensation of Rs."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53713/5-lakh-compensation-of-rs"
published_at: "2022-07-08T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7fce91050c_Screenshot_2022-07-08-15-16-06-653_com.opera.mini.native.jpg"
keywords: []
---

# ധോണിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച വയോധികന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

> **Lead Summary:** ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ഉദ്യോഗസ്ഥ അനാസ്ഥ ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. ഡിഎഫ്ഒ ഓഫീസിന് മുന്നിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. സ്ഥലം എംഎൽഎ, ആർഡിഒ, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ആനയെ മയക്കുവെടി വെക്കാൻ തീരുമാനമായി.

## Article Content

ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ഉദ്യോഗസ്ഥ അനാസ്ഥ ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. ഡിഎഫ്ഒ ഓഫീസിന് മുന്നിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. സ്ഥലം എംഎൽഎ, ആർഡിഒ, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ആനയെ മയക്കുവെടി വെക്കാൻ തീരുമാനമായി.

പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കും. മരിച്ച ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ജില്ലാ കലക്ടറോട് പ്രതിഷേധക്കാരുമായി സംസാരിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ നടക്കാനിറങ്ങിയതായിരുന്നു ശിവരാമൻ. സംഘത്തിൽ മുന്നിലുണ്ടായിരുന്നവരെ വിരട്ടിയോടിച്ച ആന പിന്നിലുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53713/5-lakh-compensation-of-rs)