---
title: "നഴ്‌സിംഗ് സ്‌കൂൾ പ്രവേശനം"
english_title: "Nursing school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53739/nursing-school"
published_at: "2022-07-08T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c810ebbac42_images_(16).jpeg"
keywords: []
---

# നഴ്‌സിംഗ് സ്‌കൂൾ പ്രവേശനം

> **Lead Summary:** **കണ്ണൂർ:** ആരോഗ്യ വകുപ്പിന് കീഴിലെ 14 നഴ്‌സിംഗ് സ്‌കൂളുകളിലേക്കും പട്ടികജാതി പട്ടികവർഗക്കാർക്കായുള്ള കൊല്ലം ആശ്രാമം നഴ്‌സിംഗ് സ്‌കൂളിലേക്കും ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ:** ആരോഗ്യ വകുപ്പിന് കീഴിലെ 14 നഴ്‌സിംഗ് സ്‌കൂളുകളിലേക്കും പട്ടികജാതി പട്ടികവർഗക്കാർക്കായുള്ള കൊല്ലം ആശ്രാമം നഴ്‌സിംഗ് സ്‌കൂളിലേക്കും ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ 40 ശതമാനം മാർക്കോടെ പ്ലസ് ടു പാസായ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം. എസ് സി, എസ് ടി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി. സയൻസ് വിഷയം പഠിച്ചവരുടെ അഭാവത്തിൽ പ്ലസ് ടു പാസായ മറ്റുള്ളവരെ പരിഗണിക്കും. അപേക്ഷകർക്ക് ഡിസംബർ 31ന് 17 വയസിൽ കുറയാനോ 27 വയസിൽ കൂടാനോ പാടില്ല. പിന്നോക്ക സമുദായക്കാർക്ക് മൂന്ന് വർഷവും എസ് സി, എസ് ടി വിഭാഗത്തിന് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷ ഫോറവും പ്രോസ്‌പെക്റ്റസും www.dhskerala.gov.in ൽ ലഭിക്കും. അപേക്ഷാ ഫീസ് എസ് സി, എസ് ടി വിഭാഗത്തിന് 75 രൂപയും മറ്റുള്ളവർക്ക് 250 രൂപയുമാണ്. അപേക്ഷകൾ ചലാൻ സഹിതം ജൂലൈ 30ന് വൈകീട്ട് അഞ്ച് മണിക്കകം അതത് ജില്ലകളിലെ ഗവ. നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പലിന് ലഭിക്കണം. ഫോൺ: 04972 705158. ഇ-മെയിൽ: principalgnsknr@gmail.com

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53739/nursing-school)