---
title: "സംസ്ഥാന സീനിയർ വോളി:   ഫിക്‌സ്ചർ പ്രകാശനം ചെയ്തു"
english_title: "State Senior Volley: The fixture has been released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53750/state-senior-volley-the-fixture-has-been-released"
published_at: "2022-07-08T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c81d0a5c800_volleyball_fixture_release.jpg"
keywords: []
---

# സംസ്ഥാന സീനിയർ വോളി:   ഫിക്‌സ്ചർ പ്രകാശനം ചെയ്തു

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സീനിയർ പുരുഷ-വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഫിക്‌സ്ചർ പുറത്തിറക്കി. ഡോ. വി ശിവദാസൻ എം പി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് ജൂലൈ 16 മുതൽ 19 വരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുക. 14 ജില്ലകളിൽ നിന്നുള്ള പുരുഷ ടീമുകളും 11 ജില്ലകളിലെ വനിത ടീമുകളും മത്സരിക്കും. ദേശീയ വോളി ചാമ്പ്യൻഷിപ്പിലേക്കുള്ള സീനിയർ ടീമിന്റെ തെരഞ്ഞെടുപ്പും ചാമ്പ്യൻഷിപ്പിൽ നടക്കും.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സീനിയർ പുരുഷ-വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഫിക്‌സ്ചർ പുറത്തിറക്കി. ഡോ. വി ശിവദാസൻ എം പി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് ജൂലൈ 16 മുതൽ 19 വരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുക. 14 ജില്ലകളിൽ നിന്നുള്ള പുരുഷ ടീമുകളും 11 ജില്ലകളിലെ വനിത ടീമുകളും മത്സരിക്കും. ദേശീയ വോളി ചാമ്പ്യൻഷിപ്പിലേക്കുള്ള സീനിയർ ടീമിന്റെ തെരഞ്ഞെടുപ്പും ചാമ്പ്യൻഷിപ്പിൽ നടക്കും.

ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം അധ്യക്ഷനായി. ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. പി പി ബിനീഷ്, ടെക്‌നിക്കൽ കമ്മിറ്റി കൺവീനർ എം രവീന്ദ്രൻ, സംഘാടകസമിതിയംഗം ഷമീർ ഊർപ്പള്ളി, മീഡിയ കമ്മിറ്റിയംഗം ജി ദിനേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53750/state-senior-volley-the-fixture-has-been-released)