---
title: "യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളക്കെട്ടുകൾ നീക്കം ചെയ്തു"
english_title: "Under the leadership of the Youth Congress Kotiyur Mandal Committee, water dams were removed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53751/under-the-leadership-of-the-youth-congress-kotiyur-mandal-committee-water-dams-were-removed"
published_at: "2022-07-08T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c81ee57f740_InShot_20220708_174100699.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളക്കെട്ടുകൾ നീക്കം ചെയ്തു

> **Lead Summary:** **കൊട്ടിയൂർ** : മഴ കനത്തതോടുകൂടി കൊട്ടിയൂർ പ്രദേശത്ത് റോഡിൽ വെള്ളം കയറുന്നത് പതിവായിരിക്കുകയാണ്, ഇതിനൊരു പരിഹാരവുമായി ഇറങ്ങിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി, കാനകളെല്ലാം ക്ലീൻ ചെയ്ത് തടസങ്ങൾ നീക്കി, ചുങ്കക്കുന്നു കമിലസ് ആശുപതിയുടെ മുൻപിലും, കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിനു മുൻപിലും ഉള്ള വെള്ളകെട്ടിന് താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്‌.

## Article Content

**കൊട്ടിയൂർ** : മഴ കനത്തതോടുകൂടി കൊട്ടിയൂർ പ്രദേശത്ത് റോഡിൽ വെള്ളം കയറുന്നത് പതിവായിരിക്കുകയാണ്, ഇതിനൊരു പരിഹാരവുമായി ഇറങ്ങിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി, കാനകളെല്ലാം ക്ലീൻ ചെയ്ത് തടസങ്ങൾ നീക്കി, ചുങ്കക്കുന്നു കമിലസ് ആശുപതിയുടെ മുൻപിലും, കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിനു മുൻപിലും ഉള്ള വെള്ളകെട്ടിന് താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്‌.

യൂത്ത് കെയർ ഭാഗമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പള്ളിക്കമാലിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി ജിജോ അറക്കൽ, മെൽബിൻ കല്ലട, ആകാശ് കാടയം, റെജിനോൾഡ് ഓളട്ട്പുറം, ജോബിഷ് ജോസഫ്, ആഷിൽ ആന്റണി, റയാൻ ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ വെള്ളകെട്ടുകൾ നീക്കം ചെയ്തത്.

വരും ദിവസങ്ങളിൽ  ശേഷിക്കുന്ന വെള്ളകെട്ടുകളും പരമാവധി നീക്കം ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അറിയിച്ചു,.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53751/under-the-leadership-of-the-youth-congress-kotiyur-mandal-committee-water-dams-were-removed)