---
title: "പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; എഡിജിപി മനോജ് എബ്രഹാം വിജിലൻസ് മേധാവി"
english_title: "Dgp manoj abraham"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53870/dgp-manoj-abraham"
published_at: "2022-07-09T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c918963f373_Screenshot_2022-07-09-11-26-19-612_com.opera.mini.native.jpg"
keywords: []
---

# പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; എഡിജിപി മനോജ് എബ്രഹാം വിജിലൻസ് മേധാവി

> **Lead Summary:** പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എഡിജിപി മനോജ് എബ്രഹാമിനെ വിജിലൻസ് മേധാവിയായി നിയമിച്ചു. ജില്ലാ പോലീസ് മേധാവി സ്ഥാനങ്ങൾക്കും മാറ്റമുണ്ട്. കെ പത്മകുമാറാണ് പോലീസ് ആസ്ഥാന എഡിജിപി. യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായി നിയമിച്ചു. എം ആർ അജിത് കുമാറിനെ പോലീസ് ബറ്റാലിൻ എഡിജിപിയായി മാറ്റി. ഉത്തരമേഖലാ ഐജിയായി ടി വിക്രമിനാണ് ചുമതല. ഐജി അശോക് യാദവാണ് സെക്യൂരിറ്റി ഐജി.

## Article Content

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എഡിജിപി മനോജ് എബ്രഹാമിനെ വിജിലൻസ് മേധാവിയായി നിയമിച്ചു. ജില്ലാ പോലീസ് മേധാവി സ്ഥാനങ്ങൾക്കും മാറ്റമുണ്ട്. കെ പത്മകുമാറാണ് പോലീസ് ആസ്ഥാന എഡിജിപി. യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായി നിയമിച്ചു. എം ആർ അജിത് കുമാറിനെ പോലീസ് ബറ്റാലിൻ എഡിജിപിയായി മാറ്റി. ഉത്തരമേഖലാ ഐജിയായി ടി വിക്രമിനാണ് ചുമതല. ഐജി അശോക് യാദവാണ് സെക്യൂരിറ്റി ഐജി.

എസ് ശ്യാം സുന്ദറാണ് ക്രൈംബ്രാഞ്ച് ഡിഐജി. ഡോ. എ ശ്രീനിവാസ് സ്‌പെഷ്യൽ ബ്രാഞ്ച് എസ് പിയാകും. കോട്ടയം എസ് പിയായി കെ കാർത്തിക്കിനെ നിയമിച്ചു. മെറിൻ ജോസഫ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറാകും. ആർ കറുപ്പസാമി കോഴിക്കോട് റൂറൽ എസ് പി. ഡി ശിൽപ്പയെ വനിതാ സെൽ എസ് പിയായി നിയമിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53870/dgp-manoj-abraham)