---
title: "തമിഴ്‌നാട്ടിൽ കോളറ പടർന്ന് പിടിക്കുന്നു; കേരളത്തിലും അതിജാഗ്രതാ നിർദ്ദേശം  "
english_title: "Cholera is rampant in Tamil Nadu."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53898/cholera-is-rampant-in-tamil-nadu"
published_at: "2022-07-09T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c92ba2e2926_Screenshot_2022-07-09-12-47-23-389_com.opera.mini.native.jpg"
keywords: []
---

# തമിഴ്‌നാട്ടിൽ കോളറ പടർന്ന് പിടിക്കുന്നു; കേരളത്തിലും അതിജാഗ്രതാ നിർദ്ദേശം  

> **Lead Summary:** **എടപ്പാൾ: **തമിഴ്നാട്ടിൽ കോളറ പടർന്ന് പിടിക്കുന്നു. ഇതേ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

## Article Content

**എടപ്പാൾ: **തമിഴ്നാട്ടിൽ കോളറ പടർന്ന് പിടിക്കുന്നു. ഇതേ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

തമിഴ്നാടിനോട് ചേർന്നുള്ള തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകൾക്ക് പുറമെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

സാംപിൾ പരിശോധനയിൽ കോളറ സ്ഥിരീകരിച്ചാൽ വൈറസ് പ്രതിരോധം ശക്തിപ്പെടുത്താനും കർശന നിയന്ത്രണങ്ങൾ സ്വീകരിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒ.ആർ.എസ് ലായനി, സിങ്ക് ടാബ്ലറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുകയും അവയുടെ വിതരണത്തിനായി കോണുകൾ ആരോഗ്യ കേന്ദ്രങ്ങളിൽ സ്ഥാപിക്കുകയും വേണം. ഫീൽഡ് ലെവൽ പ്രവർത്തനം കാലതാമസം കൂടാതെ നടത്തുകയും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ, സൂപ്പർക്ലോറിനേഷൻ എന്നിവയിലൂടെ സുരക്ഷിതമാക്കുകയും വേണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53898/cholera-is-rampant-in-tamil-nadu)