---
title: "ജാഗ്രത; കക്കയം ഡാമിന്റെ രണ്ട് ഷട്ടറും ഉയര്‍ത്തും"
english_title: "Caution; Both shutters of Kakkayam Dam will be raised"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53914/caution-both-shutters-of-kakkayam-dam-will-be-raised"
published_at: "2022-07-09T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c93675433ca_IMG-20220709-WA0042.jpg"
keywords: []
---

# ജാഗ്രത; കക്കയം ഡാമിന്റെ രണ്ട് ഷട്ടറും ഉയര്‍ത്തും

> **Lead Summary:** കക്കയം: ഡാമിലെ ജല നിരപ്പ് ക്രമേണ ഉയര്‍ന്നു 757.80 മീറ്ററില്‍ എത്തിയതിനാല്‍ രാവിലെ ഏഴ് മണിക്ക് ശേഷം ഡാമിന്റെ രണ്ട് ഗേറ്റുകളും 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. സെക്കന്‍ഡില്‍ 17 ക്യൂബിക് മീറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുക. റെഡ് അലര്‍ട്ട് നേരെത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

## Article Content

കക്കയം: ഡാമിലെ ജല നിരപ്പ് ക്രമേണ ഉയര്‍ന്നു 757.80 മീറ്ററില്‍ എത്തിയതിനാല്‍ രാവിലെ ഏഴ് മണിക്ക് ശേഷം ഡാമിന്റെ രണ്ട് ഗേറ്റുകളും 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. സെക്കന്‍ഡില്‍ 17 ക്യൂബിക് മീറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുക. റെഡ് അലര്‍ട്ട് നേരെത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ആവശ്യമെങ്കില്‍ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ക്രമേണ കൂട്ടുമെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രതാ പാലിക്കണം എന്നും അറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53914/caution-both-shutters-of-kakkayam-dam-will-be-raised)