---
title: "ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Congratulations to the students who have excelled in the Higher Secondary Examination"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53960/congratulations-to-the-students-who-have-excelled-in-the-higher-secondary-examination"
published_at: "2022-07-09T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c95c40e933f_Picsart_22-07-09_16-14-53-261.jpg"
keywords: []
---

# ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** വയനാട്: ജില്ല പൊളിറ്റിക്കൽ സയൻസ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന യോഗം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

## Article Content

വയനാട്: ജില്ല പൊളിറ്റിക്കൽ സയൻസ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന യോഗം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ സെക്രട്ടറി എൽദോസ് റ്റി വി അധ്യക്ഷത വഹിച്ചു. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ നിന്നും ജില്ലയിൽ ഒന്നാമത് എത്തിയ അശ്മിൽ ഷാസ് അഹമ്മദ് എം ടി ഡി എം എച്ച് എസ് എസ് തൊണ്ടർനാട് , സോണിമ വാസൻ ജി വി എച്ച് എസ് എസ് അമ്പലവയൽ , ജ്യോതിഷ എം ജി എച്ച് എസ് എസ് മീനങ്ങാടി , അഭിന കെ സർവോദയ എച്ച് എസ് എസ് എച്ചോം , നിയതി റൂഹാ ജോർജ് ജി എച്ച് എസ് എസ് പനമരം ,അനുഷ കെ സാബു ജി എച്ച് എസ് എസ് മീനങ്ങാടി, നിർമൽ റാണി സർവോദയ എച്ച് എസ് എസ് എച്ചോം , എന്നിവരെയാണ് അനുമോദിച്ചത്.

തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിനാ സത്താർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ വി ജെ അബ്രഹാം, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന അബ്ദുള്ള, വാർഡ് മെമ്പർ ഏലിയാമ്മ ഏലിയാസ്, ബിജു ടി എം, ബിജു പി ടി കെ, അനിൽകുമാർ ,കെ ഐ വിൽസൺ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53960/congratulations-to-the-students-who-have-excelled-in-the-higher-secondary-examination)