---
title: "കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി"
english_title: "Customs seized 856 grams of gold"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53963/customs-seized-856-grams-of-gold"
published_at: "2022-07-09T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c95fd100c20_Picsart_22-07-09_16-30-00-214.jpg"
keywords: []
---

# കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി

> **Lead Summary:** കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 856 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്ന് എത്തിയ നാദാപുരം സ്വദേശി സബീറാണ് പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന് 43,99,840 രൂപ വിലമതിക്കും.

## Article Content

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 856 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്ന് എത്തിയ നാദാപുരം സ്വദേശി സബീറാണ് പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന് 43,99,840 രൂപ വിലമതിക്കും.

അസിസ്റ്റൻറ് കമ്മീഷണർമാരായ ഇ വികാസ് , ടി എം മുഹമ്മദ് ഫൈസ് , സൂപ്രണ്ടുമാരായ കെ പ്രകാശൻ , ശ്രീവിദ്യ സുധീർ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53963/customs-seized-856-grams-of-gold)