---
title: "ബലിപെരുന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍"
english_title: "Chief Minister Pinarayi Vijayan wishes for Baliperunal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53978/chief-minister-pinarayi-vijayan-wishes-for-baliperunal"
published_at: "2022-07-09T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c97a20c9731_images_(8).jpeg"
keywords: []
---

# ബലിപെരുന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

> **Lead Summary:** **തിരുവനന്തപുരം**: ബലിപെരുന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാളെന്നും സ്വന്തം സുഖസന്തോഷങ്ങള്‍ ഉപേക്ഷിച്ച്‌ മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാര്‍പ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: ബലിപെരുന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാളെന്നും സ്വന്തം സുഖസന്തോഷങ്ങള്‍ ഉപേക്ഷിച്ച്‌ മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാര്‍പ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഈ ബലി പെരുന്നാള്‍ സന്ദേശം ഉള്‍ക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ആഘോഷം സാര്‍ത്ഥകമാക്കാനും ഏവര്‍ക്കും സാധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒത്തുചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള ഒരു അവസരം കൂടിയായി ഈ സുദിനം മാറട്ടെയെന്നും മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിര്‍വരമ്ബുകള്‍ മായ്ച്ച്‌ സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകള്‍ മറന്ന് പുഞ്ചിരിക്കാനും ഏവര്‍ക്കും സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച്‌ നില്‍ക്കാന്‍ ഈ ആഘോഷം പ്രചോദനമാകട്ടെ. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബലി പെരുന്നാള്‍ നേരുന്നുവെന്നും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53978/chief-minister-pinarayi-vijayan-wishes-for-baliperunal)