---
title: "സി പി എം ഇരിട്ടി ഏരിയാ വാഹന പ്രചാരണ ജാഥ "
english_title: "Cpm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54019/cpm"
published_at: "2022-07-10T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca2e10425ae_PicsArt_07-10-07.07.09.jpg"
keywords: []
---

# സി പി എം ഇരിട്ടി ഏരിയാ വാഹന പ്രചാരണ ജാഥ 

> **Lead Summary:** ** ഇരിട്ടി** : പാർട്ടിക്കും മുഖ്യമന്ത്രിക്കും ജനകീയ സർക്കാരിനുമെതിരേ നടക്കുന്ന കള്ളപ്രചാരവേളകൾ തുറന്നു കാട്ടാൻ സി പി എം എറിയാ തലത്തിൽ നടത്തുന്ന വാഹനപ്രചാരണ ജാഥയുടെ ഭാഗമായി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജാഥയുടെ ഉദ്‌ഘാടനം ഇന്ന് വൈകുന്നേരം ഇരിട്ടിയിൽ നടക്കും.

## Article Content

** ഇരിട്ടി** : പാർട്ടിക്കും മുഖ്യമന്ത്രിക്കും ജനകീയ സർക്കാരിനുമെതിരേ നടക്കുന്ന കള്ളപ്രചാരവേളകൾ തുറന്നു കാട്ടാൻ സി പി എം എറിയാ തലത്തിൽ നടത്തുന്ന വാഹനപ്രചാരണ ജാഥയുടെ ഭാഗമായി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജാഥയുടെ ഉദ്‌ഘാടനം ഇന്ന് വൈകുന്നേരം ഇരിട്ടിയിൽ നടക്കും.

ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വൈകുന്നേരം 4 മണിക്ക് സംസ്ഥാന സമിതി അംഗം എം.എം. മണി എം എൽ എ ജാഥ ഉദ്‌ഘാടനം ചെയ്യും. ജില്ലാ സിക്രട്ടറിയേറ്റ് അംഗം എം. സുരേന്ദ്രൻ നയിക്കുന്ന ജാഥയുടെ മാനേജർ ജില്ലാ കമ്മിറ്റി അംഗം ബിനോയ് കുര്യൻ ആയിരിക്കും. നാളെ രാവിലെ 9 മണിക്ക് ഉളിക്കലിൽ നിന്നും ആരംഭിക്കുന്ന ജാഥ 13 ഇടങ്ങളിലെ സ്വീകരണത്തിന് ശേഷം കോളിക്കടവിൽ സമാപിക്കും.

12 ന് രാവിലെ ആറളം ഫാമിൽ നിന്നും ആരംഭിക്കുന്ന ജാഥ വൈകുന്നേരം നടുവനാട് സമാപിക്കും. ഇരിട്ടി ഏരിയയിലെ 14 ലോക്കലുകളിലായി 26 കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം ഒരുക്കുമെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരൻ, കെ. മോഹനൻ, ഏരിയാ സിക്രട്ടറി കെ.വി. സക്കീർ ഹുസൈൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ വൈ.വൈ. മത്തായി, കെ.ജി. ദിലീപ്, ഇ.എസ്. സത്യൻ, മനോഹരം കൈതപ്രം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54019/cpm)