---
title: "ആഢംബര കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ അറസ്റ്റിൽ"
english_title: "Arested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54022/arested"
published_at: "2022-07-10T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca33aab5353_PicsArt_07-10-07.32.02.jpg"
keywords: []
---

# ആഢംബര കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **കൂട്ടുപുഴ: **ആഢംബര കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ അറസ്റ്റിലായി. മാരക മയക്കുമരുന്നായ 11 ഗ്രാം മെത്താഫിറ്റാമിൻ, 250 ഗ്രാം കഞ്ചാവ്. എന്നിവയാണ് പിടിച്ചെടുത്തത്.

## Article Content

**കൂട്ടുപുഴ: **ആഢംബര കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ അറസ്റ്റിലായി. മാരക മയക്കുമരുന്നായ 11 ഗ്രാം മെത്താഫിറ്റാമിൻ, 250 ഗ്രാം കഞ്ചാവ്. എന്നിവയാണ് പിടിച്ചെടുത്തത്.

മയക്കുമരുന്നുമായി ഫോക്സ് വാഗൺ കാറിൽ ബാംഗ്ലൂരിൽ നിന്നു വരികയായിരുന്ന കോഴിക്കോട് അഴിയൂർ സ്വദേശി ബൾക്കീസ് മഹലിൽ ഷഹീദ് എം. (വയസ്സ്: 32/2022), ചൊക്ലി കീഴ്മാടം സ്വദേശി മർവ്വ മഹലിൽ മുസമ്മിൽ എം. (വയസ്സ്: 32/2022), പാനൂർ താഴെ പൂക്കോം സ്വദേശി ബൈത്തുൽ ഔലാദിൽ അഫ്സൽ സി.കെ. (വയസ്സ്: 26/2022), തില്ലങ്കേരി കാവുംപടി സ്വദേശി ചെക്യാട്ട് ഹൌസിൽ അഫ്സൽ സി. (വയസ്സ്: 25/2022) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ ബി.അനുബാബുവും പാർട്ടിയും ചേർന്ന് പിടികൂടിയത്.

മയക്കുമരുന്നു കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച  കെ എ 01 എം വി 6164 നമ്പർ ഫോക്സ് വാഗൺ കാർ, മൊബൈൽ ഫോൺ, ഒ സി ബി പേപ്പർ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ ലഹരി കടത്ത് സംഘങ്ങളെ കുറിച്ച നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട് പ്രതികളെയും തൊണ്ടി മുതലുകളും ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിന് കൈമാറി. പ്രതികളെ മട്ടന്നൂർ   കോടതിയിൽ ഹാജരാക്കും തുടർ നടപടികൾ വടകര എൻ ഡി പി സ്പെഷ്യൽ  കോടതിയിൽ നടക്കും.

പരിശോധനയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി. സജീവൻ (എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സക്വാഡംഗം )ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി. അനീഷ് കുമാർ.സിവിൽ എക്സൈസ് ഓഫീസർ പി.ജലീഷ് (എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സക്വാഡംഗം )സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻഎന്നിവർ പങ്കെടുത്തു. അന്തർസംസ്ഥാന ലഹരി കടത്ത് തടയുന്നതിന് കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പരിശോധന കർശനമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54022/arested)