---
title: " വീട്ടമ്മയെ ചിരവകൊണ്ട് തലയ്ക്കടിച്ച ശേഷം ആഭരണങ്ങള്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54035/arrested"
published_at: "2022-07-10T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca47573cbf1_n40285961216574235774003775538b85b6050189b9dcdc43de7ef2afb45f3485e2d92b0c0bb5be567a0943.jpg"
keywords: []
---

#  വീട്ടമ്മയെ ചിരവകൊണ്ട് തലയ്ക്കടിച്ച ശേഷം ആഭരണങ്ങള്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍

> **Lead Summary:** **തൃശൂര്‍: **കൊരട്ടിയില്‍ വീട്ടമ്മയെ ചിരവകൊണ്ട് തലയ്ക്കടിച്ച ശേഷം ആഭരണങ്ങള്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍.വയനാട്ടില്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കൊരട്ടി സ്വദേശിയായ ജെസിയാണ് ആക്രമണത്തിനിരയായത്.

## Article Content

**തൃശൂര്‍: **കൊരട്ടിയില്‍ വീട്ടമ്മയെ ചിരവകൊണ്ട് തലയ്ക്കടിച്ച ശേഷം ആഭരണങ്ങള്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍.വയനാട്ടില്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കൊരട്ടി സ്വദേശിയായ ജെസിയാണ് ആക്രമണത്തിനിരയായത്.

ബന്ധുവായ ജോബിയായിരുന്നു അക്രമി. സംഭവ ദിവസം വീട്ടില്‍ എത്തിയ ജോബി, ജെസിയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയതിനു ശേഷം ആഭരണങ്ങള്‍ കവരുകയായിരുന്നു. കൊലപ്പെടുത്താനും ശ്രമമുണ്ടായി. മൂന്നേക്കാല്‍ പവന്റെ ആഭരണങ്ങളും തട്ടിയെടുത്തു. ജെസിയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തിനു ശേഷം അങ്കമാലിയിലെ സ്വകാര്യ പണമിടപാടു കേന്ദ്രത്തില്‍ ആഭരണങ്ങള്‍ പണയപ്പെടുത്തി പണം വാങ്ങി.

ഒരു ലക്ഷം രൂപയ്ക്കു കടം വീട്ടി. പിന്നെ, സുഹൃത്തുക്കള്‍ക്കൊപ്പം ധൂര്‍ത്തടിച്ചു. ജോബിയെ പിടികൂടാന്‍ കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. വയനാട്ടിലെ മീനങ്ങാടിയിലായിരുന്നു പ്രതിയുടെ ഒളിത്താവളം. പണയപ്പെടുത്തിയ സ്വര്‍ണം കണ്ടെടുത്തു. പരുക്കേറ്റ വീട്ടമ്മ ആരോഗ്യം വീണ്ടെടുത്തു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54035/arrested)