---
title: "ആചാരങ്ങൾക്കപ്പുറം, ആഘോഷങ്ങളെല്ലാം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും അടയാളമാകണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ"
english_title: "Governor Arif Muhammad Khan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54080/governor-arif-muhammad-khan"
published_at: "2022-07-10T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca89c09d853_PicsArt_07-10-01.40.39.jpg"
keywords: []
---

# ആചാരങ്ങൾക്കപ്പുറം, ആഘോഷങ്ങളെല്ലാം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും അടയാളമാകണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

> **Lead Summary:** **തൃശ്ശൂർ:** ആചാരങ്ങൾക്കപ്പുറം, ആഘോഷങ്ങളെല്ലാം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും അടയാളമാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബലിപെരുന്നാളിൽ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

## Article Content

**തൃശ്ശൂർ:** ആചാരങ്ങൾക്കപ്പുറം, ആഘോഷങ്ങളെല്ലാം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും അടയാളമാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബലിപെരുന്നാളിൽ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ദൈവത്തിൽ സ്വയം സമർപ്പിച്ചവർക്ക് സകല സൃഷ്ടികളോടും സ്നേഹവും കാരുണ്യവും ഉണ്ടാകുമെന്ന് ഗവർണർ പറഞ്ഞു. ഐക്യത്തിനും സാമുദായിക സൗഹാർദത്തിനും പ്രാധാന്യം നൽകണമെന്നും ഗവർണർ പറഞ്ഞു. സന്തോഷവും സഹവർത്തിത്വവും പുലരാൻ മനസ്സുകൾ ഒരുമിക്കണമെന്നും ആത്മത്യാഗത്തിനുള്ള സന്ദേശമാണ് ബക്രീദ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പെരുന്നാൾ നമസ്കാരത്തിനു ശേഷം അദ്ദേഹം പുരാതന രീതിയിൽ പുതിക്കിപ്പണിത ചേരമാൻ ജുമാ മസ്ജിദ് സന്ദർശിച്ചു. ഗവർണറുടെ സന്ദർശനം മഹനീയമായി കാണുന്നതായി പള്ളി ഇമാം ഡേ.. മുഹമ്മദ് സലിം നദ്‌വി പറഞ്ഞു. ആലുവായിൽ നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടയിലാണ് പെരുന്നാൾ നമസ്കാരത്തിനായി കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിനോട് ചേർന്ന വേദിയിയിലണ് ഗവർണർ എത്തിച്ചേർന്നത്.

മഹല്ല് പ്രസിഡന്റ് ഡോ.പി.എ മുഹമ്മദ് സെയ്ത്, സെക്രട്ടറി എസ്.എ അബ്ദുൾ ഖയ്യൂം, ഇമാം ഡോ.മുഹമ്മദ് സലിം നദ് വി എന്നിവർ ചേർന്ന് നമസ്കാര വേദിയിലേക്ക് ഗവർണറെ വരവേറ്റു. ഗവർണറുടെ സൗർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഡി വൈ.എസ്.പി.സലീഷ് എൻ ശങ്കരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്.പി.ബിജുകുമാർ, കൊടുങ്ങല്ലൂർ സി.ഐ. ബ്രിജുകുമാർ തുടങ്ങിയവർ സുരക്ഷാ ക്രമീകരണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54080/governor-arif-muhammad-khan)