---
title: "ബൈക്ക് മോഷണക്കേസിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ കതിരൂർ പോലീസ് പിടികൂടി"
english_title: "Kathiroor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54083/kathiroor"
published_at: "2022-07-10T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca8c9528c78_PicsArt_07-10-01.52.39.jpg"
keywords: []
---

# ബൈക്ക് മോഷണക്കേസിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ കതിരൂർ പോലീസ് പിടികൂടി

> **Lead Summary:** **കതിരൂർ : **ബൈക്ക് മോഷണക്കേസിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ കതിരൂർ പോലീസ് പിടികൂടി. കതിരൂർ എസ് ഐ അനുലാൽ എസ് എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

## Article Content

**കതിരൂർ : **ബൈക്ക് മോഷണക്കേസിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ കതിരൂർ പോലീസ് പിടികൂടി. കതിരൂർ എസ് ഐ അനുലാൽ എസ് എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

കതിരൂരിനടുത്ത വെറ്റുമ്മലിൽ വീടിനു മുൻവശം പാർക്ക് ചെയ്ത കെ എൽ 58 കെ 2876 ബജാജ് ഡിസ്‌കവർ ബൈക്ക് ആണ് മോഷണം പോയത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മോഷണം. ഏതാനും സിസിടിവികൾ പരിശോധിച്ചതിലൂടെയാണ് ബൈക്ക് മോഷണ സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞത്.

വെസ്റ്റ് ബംഗാൾ സ്വദേശികളായ പ്രകാശ് ചന്ദ്ര പ്രാതൻ,സുബൻകർജാന അഗർ,എസ് കെ മുഷാറഫ് എന്നിവരാണ് പിടിയിലായത്. തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പോലീസ് ബൈക്ക് കണ്ടെടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കതിരൂർ എസ് ഐ അനുലാൽ എസ് എസ് സിപിഒ മാരായ സനോജ്, പ്രജിത്ത്, മിതോഷ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54083/kathiroor)