---
title: "ജനവാസ മേഖലകളെ പാരിസ്ഥിതിക ദുർബ്ബല മേഖലകളിൽ നിന്ന് ഒഴിവാക്കുക:  സി ഐ ടി യു കേളകം മേഖല"
english_title: "Citu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54100/citu"
published_at: "2022-07-10T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62caad4d71387_PicsArt_07-10-04.12.21.jpg"
keywords: []
---

# ജനവാസ മേഖലകളെ പാരിസ്ഥിതിക ദുർബ്ബല മേഖലകളിൽ നിന്ന് ഒഴിവാക്കുക:  സി ഐ ടി യു കേളകം മേഖല

> **Lead Summary:**  ജനവാസ മേഖലകളെ പാരിസ്ഥിതിക ദുർബ്ബല മേഖലകളിൽ നിന്ന് ഒഴിവാക്കി ജനങ്ങളിലുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് സി ഐ ടി യു കേളകം മേഖല സമ്മേളനം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.

## Article Content

 ജനവാസ മേഖലകളെ പാരിസ്ഥിതിക ദുർബ്ബല മേഖലകളിൽ നിന്ന് ഒഴിവാക്കി ജനങ്ങളിലുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് സി ഐ ടി യു കേളകം മേഖല സമ്മേളനം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.

കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്ന സമ്മേളനം സി ഐ ടി യു ഏരിയ പ്രസിഡണ്ട് കെ.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഷാജി അധ്യക്ഷനായിരുന്നു. കെ.എം.ജോർജ്, കെ.പി.ഷാജി, പി.ജി.സന്തോഷ് എന്നിവർ പ്രസംഗിച്ചു. മേഖലകൺവീനറായി കെ.എം.ജോർജിനെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54100/citu)