---
title: "സിപിഐ പേരാവൂർ മണ്ഡലം സമ്മേളനം  ഉദ്ഘാടനം ചെയ്തു"
english_title: "CPI Peravoor Constituency Conference held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54113/cpi-peravoor-constituency-conference-held"
published_at: "2022-07-10T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cabffc8ed6e_InShot_20220710_173249951.jpg"
keywords: []
---

# സിപിഐ പേരാവൂർ മണ്ഡലം സമ്മേളനം  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണിച്ചാർ** : സിപിഐ പേരാവൂർ മണ്ഡലം സമ്മേളനം കണിച്ചാർ മീനാക്ഷി ടീച്ചർ നഗറിൽ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് വി കെ രാഘവൻ വൈദ്യർ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. വി ഗീത, കെ എ ജോസ്, പി പ്രദീപൻ,ആൽബർട്ട് ജോസ് എന്നിവരുൾപ്പെട്ട പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.

## Article Content

**കണിച്ചാർ** : സിപിഐ പേരാവൂർ മണ്ഡലം സമ്മേളനം കണിച്ചാർ മീനാക്ഷി ടീച്ചർ നഗറിൽ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് വി കെ രാഘവൻ വൈദ്യർ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. വി ഗീത, കെ എ ജോസ്, പി പ്രദീപൻ,ആൽബർട്ട് ജോസ് എന്നിവരുൾപ്പെട്ട പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.

ജോഷി തോമസ് രക്തസാക്ഷി പ്രമേയവും എം സുകേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി സമ്മേളനത്തെ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു.സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ, ജില്ലാ എക്സി. അംഗങ്ങളായ പി കെ മധുസൂദനൻ, വി ഷാജി, മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ എന്നിവരും സംബന്ധിച്ചു. സ്വാഗതസംഘം ചെയർമാൻ വി പത്മനാഭൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54113/cpi-peravoor-constituency-conference-held)