---
title: "കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു"
english_title: "The head of the household died after being kicked by an aggressor in the crowd"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54121/the-head-of-the-household-died-after-being-kicked-by-an-aggressor-in-the-crowd"
published_at: "2022-07-10T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62caccfdb00ed_images_(12).jpeg"
keywords: []
---

# കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു

> **Lead Summary:** **തിരുവനന്തപുരം** : കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു.

## Article Content

**തിരുവനന്തപുരം** : കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു.

കഴക്കൂട്ടം നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെ കഴക്കൂട്ടത്തായിരുന്നു സംഭവം.സംഭവത്തിന് തൊട്ടു മുന്‍പ് ആക്രിക്കാരനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു.

ഇതിനിടെ ആക്രിക്കാരന്‍ ഭുവനചന്ദ്രനെ ചവിട്ടുകയായിരുന്നു. ആന്തരീക രക്തസ്രാവമാണെന്നാണ് മരണ കരണം എന്നാണ് പ്രാഥമിക നിഗമണം.

ഇയാളെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54121/the-head-of-the-household-died-after-being-kicked-by-an-aggressor-in-the-crowd)