---
title: "കാലവർഷക്കെടുതിയിൽ ജില്ലയിൽ ഒരു മരണം കൂടി"
english_title: "One more death in the district due to monsoon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54124/one-more-death-in-the-district-due-to-monsoon"
published_at: "2022-07-10T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cad1ba9c37c_images_(12).jpeg"
keywords: []
---

# കാലവർഷക്കെടുതിയിൽ ജില്ലയിൽ ഒരു മരണം കൂടി

> **Lead Summary:** **കണ്ണൂർ : **കാലവർഷക്കെടുതിയിൽ ജില്ലയിൽ ഒരു മരണം കൂടി. ഇരിട്ടി താലൂക്ക് കീഴൂർ വില്ലേജിലെ പുന്നാട് കല്ലങ്കോട് മാഞ്ഞാംപാറ കോളനിയിൽ ചന്ദ്രനെയാണ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ : **കാലവർഷക്കെടുതിയിൽ ജില്ലയിൽ ഒരു മരണം കൂടി. ഇരിട്ടി താലൂക്ക് കീഴൂർ വില്ലേജിലെ പുന്നാട് കല്ലങ്കോട് മാഞ്ഞാംപാറ കോളനിയിൽ ചന്ദ്രനെയാണ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂർ താലൂക്ക് മുഴപ്പിലങ്ങാട് തെക്കേകുന്നുംപുറം ലക്ഷം വീട് കോളനിയിൽ രജിതയുടെ വീട് ഭാഗികമായി തകർന്നു. ശനിയാഴ്ച രാത്രി 8.30 നായിരുന്നു സംഭവം.

വെള്ളമുയർന്നതിനെ തുടർന്ന് ശനിയാഴ്ച വെള്ളൂർ വില്ലേജിലെ 12 കുടുംബങ്ങളെയും ചെറുപുഴയിലെ ഒരു കുടുബത്തെയും ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54124/one-more-death-in-the-district-due-to-monsoon)