---
title: "കണ്ണൂർ മത്സ്യ കർഷക ദിനാചരണം നടത്തി"
english_title: "Fisherman's Day Celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54126/fishermans-day-celebration"
published_at: "2022-07-10T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cad3eaf2a52_farmers_day.jpg"
keywords: []
---

# കണ്ണൂർ മത്സ്യ കർഷക ദിനാചരണം നടത്തി

> **Lead Summary:** **കണ്ണൂർ** :കണ്ണൂർ മത്സ്യ കർഷക ദിനാചരണം കണ്ണൂർ ഫിഷറീസ് ട്രെയിനിംഗ് സെന്ററിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ കെ.സുരേഷ് അധ്യക്ഷനായി. നാല് മത്സ്യകർഷകരെ ആദരിച്ചു.

## Article Content

**കണ്ണൂർ** :കണ്ണൂർ മത്സ്യ കർഷക ദിനാചരണം കണ്ണൂർ ഫിഷറീസ് ട്രെയിനിംഗ് സെന്ററിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ കെ.സുരേഷ് അധ്യക്ഷനായി. നാല് മത്സ്യകർഷകരെ ആദരിച്ചു.

രാഘവൻ മാസ്റ്റർ തലശ്ശേരി, എ കെ നാരായണൻ പടിയൂർ, പൂഞ്ചോലദേവി ആന്തൂർ, പി പി ഗോപാലൻ കണ്ണപുരം എന്നിവരെയാണ് ആദരിച്ചത്. ഫിഷറീസ് വകുപ്പിൽ ഇതുവരെയായി നടപ്പിലാക്കിയ മത്സ്യകൃഷി പദ്ധതികൾ, നൂതന മത്സ്യകൃഷി പദ്ധതികൾ എന്നിവയെ കുറിച്ചുളള ക്ലാസും കർഷകരുടെ പ്രശ്‌നങ്ങളെ സംബന്ധിച്ചുളള ചർച്ചയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54126/fishermans-day-celebration)