---
title: "കേരള നോളേജ് ഇക്കോണമി മിഷൻ: പരിശീലനം ഉദ്ഘാടനം 11ന്"
english_title: "Kerala Knowledge Economy Mission: Training Inaugurated on 11"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54131/kerala-knowledge-economy-mission-training-inaugurated-on-11"
published_at: "2022-07-10T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cad6f51240c_images_(12).jpeg"
keywords: []
---

# കേരള നോളേജ് ഇക്കോണമി മിഷൻ: പരിശീലനം ഉദ്ഘാടനം 11ന്

> **Lead Summary:** **കണ്ണൂർ** : കേരള നോളേജ് ഇക്കോണമി മിഷൻ ആരംഭിച്ച എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ജൂലൈ 11 തിങ്കളാഴ്ച തുടക്കമാവും. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പരിശീലനപരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ കലക്ടറേറ്റ് ഹാളിൽ 11ന് ഉച്ചക്ക് 2.00 മണിക്ക് കേരള നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല നിർവഹിക്കും. തുടർന്ന് കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുത്ത ബ്ലോക്ക്തല പരിശീലകർക്ക് നോളേജ് മിഷന്റെ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സി മധുസൂദനന്റെ നേതൃത്വത്തിൽ പരിശീലനം നൽകും.

## Article Content

**കണ്ണൂർ** : കേരള നോളേജ് ഇക്കോണമി മിഷൻ ആരംഭിച്ച എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ജൂലൈ 11 തിങ്കളാഴ്ച തുടക്കമാവും. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പരിശീലനപരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ കലക്ടറേറ്റ് ഹാളിൽ 11ന് ഉച്ചക്ക് 2.00 മണിക്ക് കേരള നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല നിർവഹിക്കും. തുടർന്ന് കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുത്ത ബ്ലോക്ക്തല പരിശീലകർക്ക് നോളേജ് മിഷന്റെ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സി മധുസൂദനന്റെ നേതൃത്വത്തിൽ പരിശീലനം നൽകും.

2026 നുള്ളിൽ 20 ലക്ഷം പേർക്ക് വിജ്ഞാനമേഖലയിൽ തൊഴിൽ നൽകുക എന്ന സർക്കാരിന്റെ ലക്ഷ്യം സാധ്യമാക്കാൻ നോളേജ് ഇക്കോണമി മിഷൻ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പോർട്ടൽ തയാറാക്കിയിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ 53 ലക്ഷം തൊഴിൽ അന്വേഷകരെ കണ്ടെത്തിയിരുന്നു. ഇവരിൽ നിന്ന് 21നും 40നും ഇടയിൽ പ്രായമുള്ളവരെ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുകയാണ് രണ്ടാം ഘട്ട പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.

കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുത്തവർക്ക് ജില്ലാതല പരിശീലനം നോളേജ് മിഷൻ നൽകും. പരിശീലനം ലഭിച്ചവർ ബ്ലോക്ക് തല പരിശീലനത്തിനു നേതൃത്വം നൽകും. തുടർന്ന് 18 മുതൽ രജിസ്‌ട്രേഷൻ നടക്കും. 25 ലക്ഷത്തോളം പേർ ഈ ക്യാമ്പയിനിലൂടെ ഡിജിറ്റൽ പ്ലേറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യപ്പെടുമെന്ന് കരുതുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54131/kerala-knowledge-economy-mission-training-inaugurated-on-11)