---
title: "സി പി ഐ എം ഏരിയാ വാഹന ജാഥ: മുൻ മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്‌തു"
english_title: "CPI M Area Vehicle Procession"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54138/cpi-m-area-vehicle-procession"
published_at: "2022-07-10T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cae00156bfe_PicsArt_07-10-07.48.06.jpg"
keywords: []
---

# സി പി ഐ എം ഏരിയാ വാഹന ജാഥ: മുൻ മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്‌തു

> **Lead Summary:**  സി പി ഐ എം ഏരിയാ വാഹന ജാഥ ജാഥാലീഡർ എം സുരേന്ദ്രന്‌ പതാക കൈമാറി മുൻ മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്തു. ജാഥാ ലീഡർ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രന്‌ പതാക കൈമാറിയാണ്‌ രണ്ട്‌ നാളത്തെ ജാഥക്ക്‌ ഇരിട്ടിയിൽ ഉജ്വല തുടക്കമായത്‌.

## Article Content

 സി പി ഐ എം ഏരിയാ വാഹന ജാഥ ജാഥാലീഡർ എം സുരേന്ദ്രന്‌ പതാക കൈമാറി മുൻ മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്തു. ജാഥാ ലീഡർ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രന്‌ പതാക കൈമാറിയാണ്‌ രണ്ട്‌ നാളത്തെ ജാഥക്ക്‌ ഇരിട്ടിയിൽ ഉജ്വല തുടക്കമായത്‌.

ഉദ്‌ഘാടകനെയും ജില്ലാ സെക്രട്ടറി എം വി ജയരാജൻ അടക്കമുള്ളവരെയും നാസിക്‌ ഡോൾ ബാന്റ്‌ മേളത്തിന്റെ അകമ്പടിയിൽ വരവേറ്റു. എം എം മണിയെ സ്വാഗതസംഘം ചെയർമാൻ പി പി അശോകൻ ഷാളണിയിച്ചു. ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസെൻ അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, കെ മോഹനൻ, ജാഥാ മാനേജർ ബിനോയ്‌കുര്യൻ, ജാഥാ ലീഡർ എം സുരേന്ദ്രൻ, മനോഹരൻ കൈതപ്രം എന്നിവർ സംസാരിച്ചു. ലീഡറെ ഇരിട്ടി ലോക്കൽ കമ്മിറ്റിക്ക്‌ വേണ്ടി പി വിജയൻ ഷാളണിയിച്ച്‌ സ്വീകരിച്ചു.

ജാഥ തിങ്കളാഴ്‌ച രാവിലെ 9.30ന്‌ ഉളിക്കലിൽ നിന്നാരംഭിച്ച്‌ വൈകിട്ട്‌ 6ന്‌ കോളിക്കടവിൽ സമാപിക്കും. ജാഥാംഗങ്ങളായ പി പി അശോകൻ , വൈ വൈ മത്തായി, കെ ജി ദിലീപ്, ഇ എസ് സത്യൻ, പി റോസ, പി പ്രകാശൻ എന്നിവർ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിക്കും. പര്യടനം തിങ്കൾ: 9.30 ഉളിക്കൽ, 10 പരിക്കളം, 10.45 മണിപ്പാറ, 11.30 വട്ട്യാംതോട്‌, 12.15 കോളിത്തട്ട്‌, 1 മണി: അമ്പലത്തട്ട്‌, 2 വള്ളിത്തോട്‌, 2.30 പേരട്ട, 3.15 വാണിയപ്പാറ, 4 അങ്ങാടിക്കടവ്‌, 4.15 കരിക്കോട്ടക്കരി, 5.15 മുണ്ടയാമ്പറമ്പ്‌, 6 കോളിക്കടവ്‌(സമാപനം).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54138/cpi-m-area-vehicle-procession)