---
title: "ആർട്ട്‌ വർക്കർസ് സംഘ് (ബി എം എസ് ) അംഗത്വവിതരണം ഉദ്ഘടനം ചെയ്തു"
english_title: "Art‌ Workers iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5416/art-workers-iritty"
published_at: "2021-10-16T00:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6169ce4706d8d_FB_IMG_1634323891563.jpg"
keywords: []
---

# ആർട്ട്‌ വർക്കർസ് സംഘ് (ബി എം എസ് ) അംഗത്വവിതരണം ഉദ്ഘടനം ചെയ്തു

> **Lead Summary:** ഇരിട്ടി : ഈയിടെ രൂപീകൃതമായ കേരളത്തിലെ വിവിധ കലാകാരൻമാരുടെ സംഘടനയായ ആർട്ട്‌ വർക്കർസ് സംഘിന്റെ (ബി എം എസ് ) സംസ്ഥാനതല അംഗത്വ വിതരണ ഉദ്‌ഘാടനം ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരത ക്ഷേത്ര സന്നിധിയിൽ നടന്നു.

## Article Content

ഇരിട്ടി : ഈയിടെ രൂപീകൃതമായ കേരളത്തിലെ വിവിധ കലാകാരൻമാരുടെ സംഘടനയായ ആർട്ട്‌ വർക്കർസ് സംഘിന്റെ (ബി എം എസ് ) സംസ്ഥാനതല അംഗത്വ വിതരണ ഉദ്‌ഘാടനം ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരത ക്ഷേത്ര സന്നിധിയിൽ നടന്നു.

വിജയദശമി ദിനത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര രക്ഷധികാരിയും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റുമായ വത്സൻ തില്ലങ്കേരി പ്രശസ്ത സംഗീത സംവിധായകൻ വി. വി. സോമസുന്ദരം, തബല ആർട്ടിസ്റ്റ് ഷൈനിവിജയൻ എന്നിവർക്ക് സംഘടനയുടെ അംഗത്വ കാർഡ് നൽകിക്കൊണ്ട് ഇതിന്റെ ഉദ്ഘടനം നിർവഹിച്ചു. 

ബി എം എസ് കണ്ണൂർ ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ, ആർട്ട്‌ വർക്കർസ് സംഘ് (ബി എം എസ് )സംസ്ഥാന വൈ :പ്രസിഡന്റ് ജോജു പുന്നാട് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5416/art-workers-iritty)