---
title: "മഴയിൽ കുളിച്ച് വിദ്യാർത്ഥികൾ മുഴുവൻ സ്കൂളിൽ എത്തിയതിനു പിറകെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു"
english_title: "After reaching the school, holiday was announced for the educational institutions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54258/after-reaching-the-school-holiday-was-announced-for-the-educational-institutions"
published_at: "2022-07-11T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbdb3936071_IMG-20220711-WA0070.jpg"
keywords: []
---

# മഴയിൽ കുളിച്ച് വിദ്യാർത്ഥികൾ മുഴുവൻ സ്കൂളിൽ എത്തിയതിനു പിറകെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

> **Lead Summary:** തളിപ്പറമ്പ്:- കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി തളിപ്പറമ്പ് ഡി.ഇ.ഒ-ഇന്‍-ചാര്‍ജ് കെ.വി.ആശാലത അറിയിച്ചു.സ്കൂളിൽ കുട്ടികളും അധ്യാപകരും എത്തിയത് പിറകെ പ്രഖ്യാപിച്ച അവധി പ്രഖ്യാപനം വിദ്യാർത്ഥികളെ യും സ്കൂൾ അധികാരികളെയും വിഷമവൃത്തത്തിലാക്കി.

## Article Content

തളിപ്പറമ്പ്:- കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി തളിപ്പറമ്പ് ഡി.ഇ.ഒ-ഇന്‍-ചാര്‍ജ് കെ.വി.ആശാലത അറിയിച്ചു.സ്കൂളിൽ കുട്ടികളും അധ്യാപകരും എത്തിയത് പിറകെ പ്രഖ്യാപിച്ച അവധി പ്രഖ്യാപനം വിദ്യാർത്ഥികളെ യും സ്കൂൾ അധികാരികളെയും വിഷമവൃത്തത്തിലാക്കി.

എല്ലാവരും വളരെ കഷ്ടപ്പെട്ടാണ് ഈ മഴയിൽ സ്കൂളിൽ എത്തിയത്.ചില സ്കൂൾ അധികൃതർ അവധി അറിയാതെ ഉച്ചഭക്ഷണം തയ്യാറാക്കാൻ ആരംഭിക്കുകയും ചെയ്തു.വൈകി വന്ന അവധി പ്രഖ്യാപനം മൂലം ഇവ എന്ത് ചെയ്യണമെന്ന വിഷമവൃത്തത്തിലാണ് സ്കൂൾ അധികൃതർ.

രക്ഷിതാക്കൾ പലരും ജോലിക്കു പോകും മുമ്പ് സ്കൂളിൽ എത്തിച്ച വിദ്യാർത്ഥികൾക്ക് എങ്ങനെ തിരിച്ചു പോകും എന്നും അറിയാത്ത സ്ഥിതിയാണ്. ഒരാലോചനയും കൂടാതെ വിദ്യഭ്യാസ അധികാരികളുടെ ഇത്തരത്തിലുള്ള അവധി പ്രഖ്യാപനം യഥാർത്ഥത്തിൽ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54258/after-reaching-the-school-holiday-was-announced-for-the-educational-institutions)