---
title: "കനത്തമഴയിൽ മണിയറ പരവന്തട്ട പ്രദേശങ്ങളിൽ വെള്ളക്കെട്ട്: വീടുകളിൽ വെള്ളം കയറി"
english_title: "Waterlogging in Maniera Paravanthatta areas due to heavy rains"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54281/waterlogging-in-maniera-paravanthatta-areas-due-to-heavy-rains"
published_at: "2022-07-11T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbf70063ed2_Picsart_22-07-11_15-39-45-516.jpg"
keywords: []
---

# കനത്തമഴയിൽ മണിയറ പരവന്തട്ട പ്രദേശങ്ങളിൽ വെള്ളക്കെട്ട്: വീടുകളിൽ വെള്ളം കയറി

> **Lead Summary:** കാനായി: കനത്തമഴയിൽ മണിയറ -കാനായി- കാപ്പാട് -മുക്കൂട്-പരവന്തട്ട പ്രദേശങ്ങളിൽ വെള്ളക്കെട്ട്. വീടുകളിൽ വെള്ളം കയറി.വെള്ളം കയറിയ പ്രദേശങ്ങളും, വീടുകളും ചെയർപേഴ്സൺ കെ.വി.ലളിതയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

## Article Content

കാനായി: കനത്തമഴയിൽ മണിയറ -കാനായി- കാപ്പാട് -മുക്കൂട്-പരവന്തട്ട പ്രദേശങ്ങളിൽ വെള്ളക്കെട്ട്. വീടുകളിൽ വെള്ളം കയറി.വെള്ളം കയറിയ പ്രദേശങ്ങളും, വീടുകളും ചെയർപേഴ്സൺ കെ.വി.ലളിതയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

കാനായി സൗത്തിലെ ടി.പി.കമലാക്ഷന്റെ വെള്ളം കയറി നശിച്ച വാഴകൃഷിടവും സന്ദർശിച്ചു.മഴ കൂടി വീടുകളിൽ കൂടുതൽ വെള്ളം കയറുന്ന അവസ്ഥയുണ്ടാകുകയാണെങ്കിൽ കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലെക്ക് മാറ്റുവാനുള്ള നടപടിസ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.

ചെയർപേഴ്സണോടൊപ്പം വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ബാലൻ, ടി.വിശ്വനാഥൻ പ്രദേശവാസികളായ ടി.പി.ഗോവിന്ദൻ, എൻ.വി.രാജൻ, സുരേഷ്, സുമേഷ് എന്നിവരുയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54281/waterlogging-in-maniera-paravanthatta-areas-due-to-heavy-rains)