---
title: "സംഭാവന ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് പരാതി; മേധ പട്കർക്കെതിരെ കേസെടുത്തു"
english_title: "A case was registered against Medha Patkar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54294/a-case-was-registered-against-medha-patkar"
published_at: "2022-07-11T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc0272d6dd6_Screenshot_2022-07-11-16-22-38-37_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# സംഭാവന ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് പരാതി; മേധ പട്കർക്കെതിരെ കേസെടുത്തു

> **Lead Summary:** മധ്യപ്രദേശ്: സാമൂഹ്യപ്രവർത്തക മേധാ പട്കർക്കും മറ്റ് 11 പേർക്കുമെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സമാഹരിച്ച തുക ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

## Article Content

മധ്യപ്രദേശ്: സാമൂഹ്യപ്രവർത്തക മേധാ പട്കർക്കും മറ്റ് 11 പേർക്കുമെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സമാഹരിച്ച തുക ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

മേധാ പട്കർ ട്രസ്റ്റിയായ നർമദ നവനിർമാൺ അഭിയാന്റെ നേതൃത്വത്തിൽ സമാഹരിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.പ്രീതം രാജ് ബഡോല എന്നയാളുടെ പരാതിയിലാണ് കേസ്. ബർവാനി ജില്ലയിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ആദിവാസി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി പ്രവർത്തിക്കുന്ന ആളായി ചമഞ്ഞ് മേധാ പട്കർ ജനങ്ങളെ വഴി തെറ്റിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.അതേസമയം ആരോപണങ്ങൾ മേധ പട്കർ തള്ളി. വിഷയത്തിൽ തനിക്ക് പോലീസ് നോട്ടീസ് നൽകിയിട്ടില്ല.

എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകാൻ തയ്യാറാണ്. ബിജെപിയുടെ വിദ്യാർഥി സംഘടനാ നേതാവാണ് പരാതിക്കാരനെന്നും അവർ ചൂണ്ടിക്കാട്ടി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54294/a-case-was-registered-against-medha-patkar)