---
title: "അറിവിന്റെ വിനിമയം സാധ്യമാക്കുന്ന വികസന പ്രക്രിയ ലക്ഷ്യം: ഡോ പി.എസ് ശ്രീകല "
english_title: "Development Process to Enable Knowledge Exchange Objective: Dr PS Sreekala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54301/development-process-to-enable-knowledge-exchange-objective-dr-ps-sreekala"
published_at: "2022-07-11T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc091d64f55_knowlade_economy_mission_pariseena_perupaadi.jpg"
keywords: []
---

# അറിവിന്റെ വിനിമയം സാധ്യമാക്കുന്ന വികസന പ്രക്രിയ ലക്ഷ്യം: ഡോ പി.എസ് ശ്രീകല 

> **Lead Summary:** **കണ്ണൂർ**: അറിവിന്റെ വിനിമയം സാധ്യമാക്കുന്ന വികസന നയങ്ങൾക്ക് ദൗത്യമൊരുക്കുകയാണ് കേരള നോളേജ് ഇക്കോണമി മിഷന്റെ ലക്ഷ്യമെന്ന് മിഷൻ ഡയരക്ടർ ഡോ പി.എസ് ശ്രീകല പറഞ്ഞു. തൊഴിലിലായ്മയെന്ന അനീതി ഇല്ലാതാക്കുക എന്നതാണ് ആ ലക്ഷ്യത്തിന്റെ യുക്തിയെന്നും അവർ വ്യക്തമാക്കി. കേരള നോളേജ് ഇക്കോണമി മിഷൻ ആരംഭിച്ച 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ ശിക്ഷക്‌സദൻ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. 

## Article Content

**കണ്ണൂർ**: അറിവിന്റെ വിനിമയം സാധ്യമാക്കുന്ന വികസന നയങ്ങൾക്ക് ദൗത്യമൊരുക്കുകയാണ് കേരള നോളേജ് ഇക്കോണമി മിഷന്റെ ലക്ഷ്യമെന്ന് മിഷൻ ഡയരക്ടർ ഡോ പി.എസ് ശ്രീകല പറഞ്ഞു. തൊഴിലിലായ്മയെന്ന അനീതി ഇല്ലാതാക്കുക എന്നതാണ് ആ ലക്ഷ്യത്തിന്റെ യുക്തിയെന്നും അവർ വ്യക്തമാക്കി. കേരള നോളേജ് ഇക്കോണമി മിഷൻ ആരംഭിച്ച 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ ശിക്ഷക്‌സദൻ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. 

തൊഴിലിലായ്മ നിരക്ക് ദേശീയ ശരാശരിക്കും കീഴെയുള്ള സംസ്ഥാനമാണ് കേരളം. തൊഴിലില്ലായ്മയിൽ 8.9 % മാ ണ് ദേശിയ ശരാശരിയെങ്കിൽ കേരളത്തിലത് 13.6%മാണെന്ന് കാണാം. തൊഴിലില്ലാത്ത ചെറുപ്പക്കാരോട് എത്ര വികസന നേട്ടങ്ങൾ പറഞ്ഞിട്ടും കാര്യമില്ല. തൊഴിലില്ലായ്മ പരിഹരിക്കുകയാണ് വേണ്ടത്. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതിനായി ജനകീയ തലത്തിൽ കൂട്ടായ ഇടപെടലാണ് നടത്തുക-ഡോ. പി. എസ് ശ്രീകല പറഞ്ഞു.

കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുത്ത ബ്ലോക്ക്തല പരിശീലകർക്ക് നോളേജ് മിഷന്റെ സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. സി മധുസൂദനന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. 

2026 നുള്ളിൽ 20 ലക്ഷം പേർക്ക് വിജ്ഞാനമേഖലയിൽ തൊഴിൽ നൽകുക എന്ന സർക്കാരിന്റെ ലക്ഷ്യം സാധ്യമാക്കാൻ നോളേജ് ഇക്കോണമി മിഷൻ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പോർട്ടൽ തയാറാക്കിയിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ 53 ലക്ഷം തൊഴിൽ അന്വേഷകരെ കണ്ടെത്തിയിരുന്നു. ഇവരിൽ നിന്ന് 21നും 40നും ഇടയിൽ പ്രായമുള്ളവരെ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുകയാണ് രണ്ടാം ഘട്ട പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.

കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുത്തവർക്ക് ജില്ലാതല പരിശീലനം നോളേജ് മിഷൻ നൽകും. പരിശീലനം ലഭിച്ചവർ ബ്ലോക്ക് തല പരിശീലനത്തിനു നേതൃത്വം നൽകും. തുടർന്ന് ജൂലൈ 18 മുതൽ രജിസ്ട്രേഷൻ നടക്കും. ജൂലൈ 31 നുള്ളിൽ 25 ലക്ഷത്തോളം പേർ ഈ ക്യാമ്പയിനിലൂടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയിൽ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി. ജുബിൻ, നോളജ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർമാരായ ഡയാന തങ്കച്ചൻ, സുമാദേവി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54301/development-process-to-enable-knowledge-exchange-objective-dr-ps-sreekala)