---
title: "പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54316/arrested"
published_at: "2022-07-11T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc24347e128_PicsArt_07-11-06.51.55.jpg"
keywords: []
---

# പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍

> **Lead Summary:** **കോഴിക്കോട് : **പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ പോക്സോ കേസിൽ അറസ്റ്റില്‍. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴെ ഷൈജു വാണ് അറസ്റ്റിലായത്. അവധിക്ക് കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

## Article Content

**കോഴിക്കോട് : **പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ പോക്സോ കേസിൽ അറസ്റ്റില്‍. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴെ ഷൈജു വാണ് അറസ്റ്റിലായത്. അവധിക്ക് കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

പഠനത്തില്‍ താല്പര്യമില്ലായ്മ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപിക അന്വേഷിച്ചപ്പോള്‍ കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54316/arrested)