---
title: " ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ അതിജീവിതയുടെ കുടുംബം"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54370/thrissur"
published_at: "2022-07-12T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ccc0b2d76be_Screenshot_20220712-055938.png"
keywords: []
---

#  ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ അതിജീവിതയുടെ കുടുംബം

> **Lead Summary:** ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ അതിജീവിതയുടെ കുടുംബം.ന്യായീകരണത്തൊഴിലാളികളായി എത്തുന്നവരോട് സഹതാപം മാത്രമെന്ന് അതിജീവിതയുടെസഹോദരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

## Article Content

ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ അതിജീവിതയുടെ കുടുംബം.ന്യായീകരണത്തൊഴിലാളികളായി എത്തുന്നവരോട് സഹതാപം മാത്രമെന്ന് അതിജീവിതയുടെസഹോദരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആത്മഹത്യകള്‍ പലവിധമാണ്. ശാരീരികമായുള്ള ആത്മഹത്യയാണെങ്കില്‍ അതവിടംകൊണ്ട് കഴിയും. ആത്മഹത്യ ചെയ്ത വ്യക്തിക്ക് പിന്നീടൊന്നും അറിയേണ്ടതില്ല, അതിനെക്കുറിച്ച്‌ ചിന്തിക്കേണ്ടതില്ല. മറിച്ച്‌, പറഞ്ഞുപോയ വാക്കുകള്‍കൊണ്ട് ജീവിച്ചുകൊണ്ട് മരണം അനുഭവിക്കുന്നതാണ് ഏറെ വേദനാജനകം. ഇവിടെ ന്യായീകരണത്തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെക്കുറിച്ചാലോചിക്കുമ്ബോള്‍ അവരോട് സഹതാപമാണ് തോന്നുന്നത്. കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷംകൊണ്ട് ഇനിയൊരിക്കലും പടുത്തുയര്‍ത്താനാകാത്ത വിധം തകര്‍ന്നടിയുന്നതെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല.

ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവര്‍ക്ക് അവര്‍ ചിതയൊരുക്കുന്നത്. സംശയമുണ്ടെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചോദിച്ചുനോക്കൂ... അവര്‍ പറയും അത് വേണ്ടിയിരുന്നില്ലെന്ന്. ഒരുപക്ഷേ, അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകള്‍ക്കപ്പുറം തന്റെ വ്യക്തിഹത്യക്ക് പകരമായി അതിനേക്കാള്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. അതായിരിക്കാം ഇത്തരമൊരു നീക്കത്തിന് അവര്‍ വിധേയരാകുന്നതിന്റെ മനഃശാസ്ത്രവും. ശത്രുതയ്ക്ക് ഒരു തുല്യതയെങ്കിലും വേണമല്ലോ. സഹതാപമാണ് അതിനേക്കാള്‍ മ്ലേച്ഛമായ വികാരം. ന്യായീകരണപരമ്ബരയില്‍ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നു’–- ഫെയ്സ് ബുക്കില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54370/thrissur)