---
title: "സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: 6 ജില്ലകളിൽ യെല്ലോ അലേർട്ട് "
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54371/heavy-rain"
published_at: "2022-07-12T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ccc2635b1cd_Screenshot_20220712-060500.png"
keywords: []
---

# സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: 6 ജില്ലകളിൽ യെല്ലോ അലേർട്ട് 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും.

ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തൃശൂരും മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍ ശക്തമാകും.

നാളെയോടെ മഴ വീണ്ടും കനക്കും. ഒഡീഷ്ക്കും ആന്ധ്രയ്ക്കും മുകളിലായുള്ള ന്യൂനമര്‍ദ്ദവും ഗുജറാത്ത്-കേരളാ തീരത്തെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ തുടരുന്നതിന് കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54371/heavy-rain)