---
title: "പാനൂരിൽ ഒന്നര വയസ്സുകാരി അൻവിതയുടെ മരണം, പിതാവ് ഷിജുവിന് എതിരേ കൊലകുറ്റത്തിന് പോലീസ് കേസ് എടുത്തു"
english_title: "One and a half year old Anvita dies in Panur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5441/one-and-a-half-year-old-anvita-dies-in-panur"
published_at: "2021-10-16T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a584878674_PicsArt_10-16-10.08.53.jpg"
keywords: []
---

# പാനൂരിൽ ഒന്നര വയസ്സുകാരി അൻവിതയുടെ മരണം, പിതാവ് ഷിജുവിന് എതിരേ കൊലകുറ്റത്തിന് പോലീസ് കേസ് എടുത്തു

> **Lead Summary:** പാനൂർ: കണ്ണൂർ പാനൂരിൽ ഒന്നര വയസ്സുകാരി അൻവിതയുടെ മരണത്തിൽ പിതാവ് ഷിജുവിന് എതിരേ കൊലകുറ്റത്തിന് പോലീസ് കേസ് എടുത്തു.

## Article Content

പാനൂർ: കണ്ണൂർ പാനൂരിൽ ഒന്നര വയസ്സുകാരി അൻവിതയുടെ മരണത്തിൽ പിതാവ് ഷിജുവിന് എതിരേ കൊലകുറ്റത്തിന് പോലീസ് കേസ് എടുത്തു.

മാതാവ് സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കേസ്. ഇന്നലെ വൈകീട്ടാണ് പുഴയിൽ വീണ ഭാര്യ സോനയെയും മകൾ ഒന്നര വയസുകാരി അൻവിതയെയും നാട്ടുകാരും ഫയർ ഫോഴ്‌സും പുറത്തെത്തിച്ചത്.

തന്നെയും മകളെയും ഷിജു തളളിയിട്ടുവെന്ന് സോന പോലീസിന് മൊഴി നൽകിയിട്ടുണ്ട്.ഒളിവിൽ പോയ ഷിജുവിനായി പോലീസ് തിരച്ചിൽ തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5441/one-and-a-half-year-old-anvita-dies-in-panur)