---
title: "ശാന്തിഗിരിയിൽ വിള്ളലുകൾ ഉണ്ടായ പ്രദേശം റവന്യൂ വകുപ്പ് ഉന്നതസംഘം ഇന്ന് സന്ദർശിക്കും"
english_title: "A high-level team from the Revenue Department will visit the area today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54418/a-high-level-team-from-the-revenue-department-will-visit-the-area-today"
published_at: "2022-07-12T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd0aeee285f_Picsart_22-07-12_11-16-55-192.jpg"
keywords: []
---

# ശാന്തിഗിരിയിൽ വിള്ളലുകൾ ഉണ്ടായ പ്രദേശം റവന്യൂ വകുപ്പ് ഉന്നതസംഘം ഇന്ന് സന്ദർശിക്കും

> **Lead Summary:** ശാന്തിഗിരി: കൈലാസം പടിയിലെ ഭൂമിയിൽ വ്യാപകമായി വിള്ളലുകൾ ഉണ്ടായ പ്രദേശം റവന്യൂ വകുപ്പ് ഉന്നതസംഘം ഇന്ന് സന്ദർശിക്കും. ഇരട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് സംഘമാണ് കേളകം ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ കൊപ്പം ഇന്ന് 12 മണിക്ക് സ്ഥലം സന്ദർശിക്കുന്നത്.

## Article Content

ശാന്തിഗിരി: കൈലാസം പടിയിലെ ഭൂമിയിൽ വ്യാപകമായി വിള്ളലുകൾ ഉണ്ടായ പ്രദേശം റവന്യൂ വകുപ്പ് ഉന്നതസംഘം ഇന്ന് സന്ദർശിക്കും. ഇരട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് സംഘമാണ് കേളകം ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ കൊപ്പം ഇന്ന് 12 മണിക്ക് സ്ഥലം സന്ദർശിക്കുന്നത്.

കഴിഞ്ഞ മൂന്നുവർഷമായി പ്രളയകാലത്ത് നിരന്തരം ഭൂമിയിൽ വിള്ളലുകൾ രൂപപ്പെടുന്ന പ്രദേശത്തെ പതിമൂന്നോളം കുടുംബങ്ങൾ നിലവിൽ ഭീഷണിയിലാണ് കഴിയുന്നത് . ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് പുനരധിവസിപ്പിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54418/a-high-level-team-from-the-revenue-department-will-visit-the-area-today)