---
title: "നഗരമധ്യത്തിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ ആക്രമിച്ച ശേഷം "
english_title: "A young man committed suicide by slitting his throat in the city center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54431/a-young-man-committed-suicide-by-slitting-his-throat-in-the-city-center"
published_at: "2022-07-12T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd153c13672_Screenshot_2022-07-12-11-42-39-99_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# നഗരമധ്യത്തിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ ആക്രമിച്ച ശേഷം 

> **Lead Summary:** എറണാകുളം: നഗരമധ്യത്തിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ ആക്രമിച്ച ശേഷമെന്ന് പോലീസ്. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫറാണ് ആത്മഹത്യ ചെയ്തത്.

## Article Content

എറണാകുളം: നഗരമധ്യത്തിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ ആക്രമിച്ച ശേഷമെന്ന് പോലീസ്. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫറാണ് ആത്മഹത്യ ചെയ്തത്.

സുഹൃത്തിനെ വെട്ടിയ ശേഷമാണ് ഇയാൾ സ്വയം മുറിവേൽപ്പിച്ചത്. പരുക്കേറ്റ സുഹൃത്ത് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.കലൂർ റോഡിലാണ് ഇന്നലെ സംഭവം നടന്നത്.

കൈയ്ക്കും കഴുത്തിനും മുറിവേറ്റ ക്രിസ്റ്റഫറിനെ വ്യാപാരികളും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54431/a-young-man-committed-suicide-by-slitting-his-throat-in-the-city-center)