---
title: "കനത്ത മഴയെ തുടർന്ന്  പിണറായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ"
english_title: "Various areas are in danger of flooding"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54457/various-areas-are-in-danger-of-flooding"
published_at: "2022-07-12T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd26fe507a0_Picsart_22-07-12_13-16-45-517.jpg"
keywords: []
---

# കനത്ത മഴയെ തുടർന്ന്  പിണറായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ

> **Lead Summary:** കനത്ത മഴയെ തുടർന്ന് കണ്ണൂർ പിണറായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ ചേരിക്കൽ, പാറപ്രം പ്രദേശങ്ങളിലായി 15 ഓളം വീടുകളാണ് പുഴയും തോടും കരകവിഞ്ഞതിനെ തുടർന്ന് ഭീതിയിലുള്ളത്. നിർമാണത്തിലിരിക്കുന്ന പാറപ്രം റഗുലേറ്ററിന്റെ സമീപത്തെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പെരളശ്ശേരി പഞ്ചായത്തിലെ പുഴയുടെ തീരത്തുള്ള പ്രദേശങ്ങളിലും വെള്ളം കയറി. മഴ കനത്താൽ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കുന്നതിന് വെണ്ടുട്ടായി പുത്തങ്കണ്ടം അങ്കണവാടി ട്രെയിനിങ് സെന്ററിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

## Article Content

കനത്ത മഴയെ തുടർന്ന് കണ്ണൂർ പിണറായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ ചേരിക്കൽ, പാറപ്രം പ്രദേശങ്ങളിലായി 15 ഓളം വീടുകളാണ് പുഴയും തോടും കരകവിഞ്ഞതിനെ തുടർന്ന് ഭീതിയിലുള്ളത്. നിർമാണത്തിലിരിക്കുന്ന പാറപ്രം റഗുലേറ്ററിന്റെ സമീപത്തെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പെരളശ്ശേരി പഞ്ചായത്തിലെ പുഴയുടെ തീരത്തുള്ള പ്രദേശങ്ങളിലും വെള്ളം കയറി. മഴ കനത്താൽ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കുന്നതിന് വെണ്ടുട്ടായി പുത്തങ്കണ്ടം അങ്കണവാടി ട്രെയിനിങ് സെന്ററിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54457/various-areas-are-in-danger-of-flooding)