---
title: "ഓട്ടോറിക്ഷയിൽ കടത്തിയ 21 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ"
english_title: "A man was arrested with 21 bottles of liquor smuggled in an autorickshaw"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54467/a-man-was-arrested-with-21-bottles-of-liquor-smuggled-in-an-autorickshaw"
published_at: "2022-07-12T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd2ee425226_Picsart_22-07-12_13-44-52-149.jpg"
keywords: []
---

# ഓട്ടോറിക്ഷയിൽ കടത്തിയ 21 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ

> **Lead Summary:** മാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടോറിക്ഷയിൽ കടത്തിയ 21 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ. വിമലാനഗർ, ഒഴക്കോടി കോറോത്ത് മോളിൽ വീട് രതീഷ് ആണ് പിടിയിലായത്. പ്രതിയായ രതീഷ് എന്നയാൾ തൻ്റെ ഓട്ടോറിക്ഷയിൽ 500 മില്ലി ലിറ്റർ ഉൾക്കൊള്ളുന്ന 21 കുപ്പി വിദേശ മദ്യവുമായി പോകുകയായിരുന്നു.

## Article Content

മാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടോറിക്ഷയിൽ കടത്തിയ 21 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ. വിമലാനഗർ, ഒഴക്കോടി കോറോത്ത് മോളിൽ വീട് രതീഷ് ആണ് പിടിയിലായത്. പ്രതിയായ രതീഷ് എന്നയാൾ തൻ്റെ ഓട്ടോറിക്ഷയിൽ 500 മില്ലി ലിറ്റർ ഉൾക്കൊള്ളുന്ന 21 കുപ്പി വിദേശ മദ്യവുമായി പോകുകയായിരുന്നു.

മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാംജിത്തും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തു . വിദേശമദ്യവും, മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54467/a-man-was-arrested-with-21-bottles-of-liquor-smuggled-in-an-autorickshaw)