---
title: "ശാന്തിഗിരിയിൽ ഭൂമിയിൽ വിള്ളൽ ഉണ്ടായ പ്രദേശം സന്ദർശിച്ച് റവന്യൂ വകുപ്പ് സംഘം"
english_title: "A team of revenue department visited the area where there was a crack in the earth in Shantigiri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54470/a-team-of-revenue-department-visited-the-area-where-there-was-a-crack-in-the-earth-in-shantigiri"
published_at: "2022-07-12T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd2fb4e513e_Picsart_22-07-12_13-42-17-093.jpg"
keywords: []
---

# ശാന്തിഗിരിയിൽ ഭൂമിയിൽ വിള്ളൽ ഉണ്ടായ പ്രദേശം സന്ദർശിച്ച് റവന്യൂ വകുപ്പ് സംഘം

> **Lead Summary:** **ശാന്തിഗിരി: **കൈലാസം പടിയിലെ ഭൂമിയിൽ വ്യാപകമായി വിള്ളലുകൾ ഉണ്ടായ പ്രദേശം റവന്യൂ വകുപ്പ് പഞ്ചായത്ത് സംഘം സന്ദർശിച്ചു. ഇരട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് സംഘമാണ് കേളകം ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ കൊപ്പം സ്ഥലം സന്ദർശിച്ചത്.

## Article Content

**ശാന്തിഗിരി: **കൈലാസം പടിയിലെ ഭൂമിയിൽ വ്യാപകമായി വിള്ളലുകൾ ഉണ്ടായ പ്രദേശം റവന്യൂ വകുപ്പ് പഞ്ചായത്ത് സംഘം സന്ദർശിച്ചു. ഇരട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് സംഘമാണ് കേളകം ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ കൊപ്പം സ്ഥലം സന്ദർശിച്ചത്.

കഴിഞ്ഞ മൂന്നുവർഷമായി പ്രളയകാലത്ത് നിരന്തരം ഭൂമിയിൽ വിള്ളലുകൾ രൂപപ്പെടുന്ന പ്രദേശത്തെ പതിമൂന്നോളം കുടുംബങ്ങൾ നിലവിൽ ഭീഷണിയിലാണ് കഴിയുന്നത് . ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് പുനരധിവസിപ്പിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇരിട്ടി തഹസീൽദാർ സി.വി.പ്രകാശൻ്റെ നേതൃത്വത്തിലുള്ള റവന്യുസംഘം, കേളകം പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി.അനീഷ്, പഞ്ചായത്തംഗങ്ങളായ തങ്കമ്മ മേലെക്കുറ്റ്, സജീവൻ പാലുമ്മി, ജോണി പാമ്പാടി, ബിജു പൊരുമത്തറ തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു.ജില്ലാ കലക്ടർ അടുത്ത ദിവസം സ്ഥലം സന്ദർശിക്കുമെന്നും,, ഭീഷണി നേരിടുന്ന പ്രദേശവാസികളെ പുനരധിവസിപ്പിക്കാൻ നടപടിയുണ്ടാവുമെന്നും, അത്യാവശ്യ ഘട്ടമുണ്ടായാൽ പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും ഞ്ചായത്ത് അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54470/a-team-of-revenue-department-visited-the-area-where-there-was-a-crack-in-the-earth-in-shantigiri)