---
title: " രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറുമായുള്ള വിനിമയ നിരക്ക് 79.49"
english_title: "Rupee Depreciates Again; 79.49 to dollar exchange rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54486/rupee-depreciates-again-7949-to-dollar-exchange-rate"
published_at: "2022-07-12T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd432782887_Screenshot_2022-07-12-15-04-35-56_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

#  രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറുമായുള്ള വിനിമയ നിരക്ക് 79.49

> **Lead Summary:** ദുബായ്: ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസയുടെ ഇടിവോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി യു.എ.ഇ ദിർഹം. ഒരു ദിർഹത്തിന് 21.66 രൂപയാണ് നൽകേണ്ടത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 79.49 ൽ എത്തിയതിന് പിന്നാലെ ദിർഹത്തിന്‍റെ മൂല്യവും ഉയർന്നു.

## Article Content

ദുബായ്: ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസയുടെ ഇടിവോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി യു.എ.ഇ ദിർഹം. ഒരു ദിർഹത്തിന് 21.66 രൂപയാണ് നൽകേണ്ടത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 79.49 ൽ എത്തിയതിന് പിന്നാലെ ദിർഹത്തിന്‍റെ മൂല്യവും ഉയർന്നു.

ഐടി, ടെലികോം മേഖലകളിലെ ഉയർന്ന വിൽപ്പന സമ്മർദ്ദം കാരണം ഇന്ത്യൻ ഓഹരി വിപണിയിലെ ഇടിവിനെ തുടർന്നാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. അതേസമയം, ഈ സാഹചര്യം പ്രവാസികൾക്ക് ഗുണകരമാണ്. കൂടുതൽ പണം നാട്ടിലേക്ക് അയയ്ക്കാൻ പ്രവാസികൾ ഈ സാഹചര്യം ഉപയോഗിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54486/rupee-depreciates-again-7949-to-dollar-exchange-rate)