---
title: "കനത്ത മഴയിൽ പാലം കടക്കവെ കാർ ഒലിച്ചുപോയി മൂന്ന് മരണം: മൂന്ന് പേരെ കാണാനില്ല"
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54587/heavy-rain"
published_at: "2022-07-13T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce14ec2799f_Screenshot_20220713-060919.png"
keywords: []
---

# കനത്ത മഴയിൽ പാലം കടക്കവെ കാർ ഒലിച്ചുപോയി മൂന്ന് മരണം: മൂന്ന് പേരെ കാണാനില്ല

> **Lead Summary:** **നാഗ്പൂർ: **കനത്ത മഴയിൽ പാലം കടക്കവെ കാർ ഒഴുകിപ്പോയി മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് ദാരുണ സംഭവമുണ്ടായത്. നാട്ടുകാർ നോക്കി നിൽക്കെയാണ് കാർ ഒഴുകിപ്പോയത്. ആളുകൾ നോക്കിനിന്നതല്ലാതെ സഹായിക്കാൻ ശ്രമിച്ചില്ല.

## Article Content

**നാഗ്പൂർ: **കനത്ത മഴയിൽ പാലം കടക്കവെ കാർ ഒഴുകിപ്പോയി മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് ദാരുണ സംഭവമുണ്ടായത്. നാട്ടുകാർ നോക്കി നിൽക്കെയാണ് കാർ ഒഴുകിപ്പോയത്. ആളുകൾ നോക്കിനിന്നതല്ലാതെ സഹായിക്കാൻ ശ്രമിച്ചില്ല.

 നാഗ്പൂരിലെ സാവ്‌നർ തഹ്‌സിലിലാണ് അപകടമുണ്ടായത്. വിവാഹാഘോഷം കഴിഞ്ഞ് മടങ്ങുക‌യായിരുന്ന മധ്യപ്രദേശ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേർ രക്ഷപ്പെട്ടു.  മരിച്ചവരിൽ ഒരു സ്ത്രീയം ഉൾപ്പെടുന്നു.

> "എട്ട് യാത്രക്കാരുമായി എത്തി‌യ എസ്‌യുവി കൈവരികളില്ലാത്ത പാലം മുറിച്ചുകടക്കുകയായിരുന്നു. എന്നാൽ പാലത്തിന് മുകളിലൂടെ ശക്തിയായി വെള്ളമെത്തിയതോടെ കാർ ഒഴുകിപ്പോയി. മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

> മറ്റ് മൂന്ന് പേരെ കാണാതായിട്ടുണ്ട്"- പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ മുൾട്ടായിയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. റോഷ്‌നി ചൗകിദാർ (32), ദർശ് ചൗകിദാർ (10), എസ്‌യുവി ഡ്രൈവർ ലീലാധർ ഹിവാരെ (38) എന്നിവരാണ് മരിച്ചത്. മധുകർ പാട്ടീൽ (65), ഭാര്യ നിർമല (60), നീമു ആറ്റ്‌നർ (45) എന്നിവരെയാണ് കാണാതായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54587/heavy-rain)