---
title: "സി പി ഐ എം കേളകം ലോക്കൽ സമ്മേളനം നടന്നു"
english_title: "cpim kelakam local sammelanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5462/cpim-kelakam-local-sammelanam"
published_at: "2021-10-16T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a6c063b10a_158dbb69-4025-404d-9369-f7e2d617b533.jpg"
keywords: []
---

# സി പി ഐ എം കേളകം ലോക്കൽ സമ്മേളനം നടന്നു

> **Lead Summary:**  കേളകം: സി പി ഐ എം കേളകം ലോക്കൽ സമ്മേളനം ഇ കെ നായനാർ സ്മാരക ഹാളിൽ വെച്ച് നടന്നു. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എൻ.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

## Article Content

 കേളകം: സി പി ഐ എം കേളകം ലോക്കൽ സമ്മേളനം ഇ കെ നായനാർ സ്മാരക ഹാളിൽ വെച്ച് നടന്നു. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എൻ.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

സി പി എം ലോക്കൽ കമ്മിറ്റിയിലെ മുതിർന്ന അംഗം പി.വി ശിവൻ കേളകം ടൗണിൽ പതാക ഉയർത്തി. തുടർന്ന് പുഷ്പാർച്ചനയും നടത്തി. സമ്മേളനത്തിൽ ജില്ല കമ്മിറ്റി അംഗം വി.ജി പത്മനാഭൻ, പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ.എം.രാജൻ, അംഗങ്ങളായ സി.ടി അനീഷ്, കെ.കെ ശ്രീജിത്ത്, എം.എസ് വാസുദേവൻ, ജോർജ്കുട്ടി കുപ്പക്കാട്ട്, തങ്കമ്മ സ്കറിയ, ലോക്കൽ സെക്രട്ടറി സി.പി ഷാജി, കമ്മിറ്റിയംഗങ്ങളായ മൈഥിലി രമണൻ, വി.പി ബിജു തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5462/cpim-kelakam-local-sammelanam)