---
title: "കണ്ണൂർ ചെറുപുഴയിൽ കനത്ത മഴയിൽ വീട് തകർന്നു "
english_title: "House collapsed in Kannur Cherupuzha due to heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54635/house-collapsed-in-kannur-cherupuzha-due-to-heavy-rain"
published_at: "2022-07-13T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce56991858f_Picsart_22-07-13_10-52-05-637.jpg"
keywords: []
---

# കണ്ണൂർ ചെറുപുഴയിൽ കനത്ത മഴയിൽ വീട് തകർന്നു 

> **Lead Summary:** ചെറുപുഴ: പഞ്ചായത്തിലെ 18-ാം വാർഡിലെ തട്ടുമ്മലിലെ മൂലയിൽ മാധവിയുടെ വീടാണ് കനത്ത മഴയിൽ പൂർണമായും തകർന്നത്. രാത്രി എട്ടോടെയാണ് വീട് തകർന്നുവീണത്. മേൽക്കൂര പൂർണമായും നിലംപൊത്തി. വലിയ ശബ്ദത്തോടെ മേൽക്കൂര വീണെങ്കിലും കുട്ടികളടക്കമുള്ള വീട്ടുകാർ ഭാഗ്യം കൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

## Article Content

ചെറുപുഴ: പഞ്ചായത്തിലെ 18-ാം വാർഡിലെ തട്ടുമ്മലിലെ മൂലയിൽ മാധവിയുടെ വീടാണ് കനത്ത മഴയിൽ പൂർണമായും തകർന്നത്. രാത്രി എട്ടോടെയാണ് വീട് തകർന്നുവീണത്. മേൽക്കൂര പൂർണമായും നിലംപൊത്തി. വലിയ ശബ്ദത്തോടെ മേൽക്കൂര വീണെങ്കിലും കുട്ടികളടക്കമുള്ള വീട്ടുകാർ ഭാഗ്യം കൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

വീട്ടുപകരണങ്ങളും പൂർണമായും നശിച്ചു. ചുവരുകൾ മാത്രമാണ് ബാക്കിയുള്ളത്. മാധവിയും മകൻ മധുസൂദനനും ഭാര്യയും മൂന്നുമക്കളുമാണ് വീട്ടിൽ താമസം. പഞ്ചായത്തംഗം ലൈസമ്മ പനയ്ക്കലിന്റെ നേതൃത്വത്തിൽ വീട്ടുകാരെ ബന്ധുവീട്ടിലേക്ക് താത്‌കാലികമായി മാറ്റിപ്പാർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54635/house-collapsed-in-kannur-cherupuzha-due-to-heavy-rain)