---
title: "തോണി മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കിട്ടി"
english_title: "The body of the fisherman was found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54650/the-body-of-the-fisherman-was-found"
published_at: "2022-07-13T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തോണി മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കിട്ടി

> **Lead Summary:** വടകര: കടലിൽ തോണി മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കിട്ടി.നന്തി ലൈറ്റ് ഹൗസിന് സമീപം കുന്നുമ്മൽ പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്. രാവിലെ 9.30 ഓടെ മൃതദേഹം കിട്ടിയതായാണ് വിവരം.കരക്കെത്തിക്കാൻ ശ്രമം തുടരുന്നു.

## Article Content

വടകര: കടലിൽ തോണി മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കിട്ടി.നന്തി ലൈറ്റ് ഹൗസിന് സമീപം കുന്നുമ്മൽ പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്. രാവിലെ 9.30 ഓടെ മൃതദേഹം കിട്ടിയതായാണ് വിവരം.കരക്കെത്തിക്കാൻ ശ്രമം തുടരുന്നു.

മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് ശക്തമായ കടലാക്രമണത്തിൽ തോണി മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്കടുക്കാറായപ്പോൾ തോണി തലകീഴായി മറിയുകയായിരുന്നു. ഇവരുടെ തോണി പിന്നീട് മൽസ്യ തൊഴിലാളികൾ കരയ്ക്ക് കയറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54650/the-body-of-the-fisherman-was-found)