---
title: "കണ്ണൂർ തെക്കി ബസാറിൽ കോഫി ഹൗസിൽ തീപിടിത്തം"
english_title: "A fire broke out in a coffee house in Kannur Thekki Bazaar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54675/a-fire-broke-out-in-a-coffee-house-in-kannur-thekki-bazaar"
published_at: "2022-07-13T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce7811e57c5_Picsart_22-07-13_13-14-37-138.jpg"
keywords: []
---

# കണ്ണൂർ തെക്കി ബസാറിൽ കോഫി ഹൗസിൽ തീപിടിത്തം

> **Lead Summary:** കണ്ണൂർ: കണ്ണൂർതെക്കി ബസാറിൽ കോഫി ഹൗസിൽ തീപിടിത്തം അടുക്കളയിലെ വാൾ ഫാനിനാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം ഷോർട്ട് സർക്യുട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

## Article Content

കണ്ണൂർ: കണ്ണൂർതെക്കി ബസാറിൽ കോഫി ഹൗസിൽ തീപിടിത്തം അടുക്കളയിലെ വാൾ ഫാനിനാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം ഷോർട്ട് സർക്യുട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

അഗ്നിബാധയിൽ ഫാൻ കത്തിനശിച്ചു തീയും പുകയും പടർന്നതിനെ തുടർന്ന് ബർണശേരിയിൽ നിന്നും ഫയർഫോഴ്സെത്തി തീയണച്ചു. ഈ സമയം നിരവധിയാളുകൾ ഇവിടെ ഭക്ഷണം കഴിക്കാനുണ്ടായിരുന്നു തീ പിടിത്തത്തെ തുടർന്ന് പുക പരന്നതിനെ തുടർന്ന് ഇവർ ഇറങ്ങിയോടി.

ഏകദേശം അരമണിക്കൂറോളമെടുത്ത് ഫയർഫോഴ്സ് തീയണച്ചു.കണ്ണൂർ ടൗൺ പൊലിസും സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54675/a-fire-broke-out-in-a-coffee-house-in-kannur-thekki-bazaar)