---
title: "ആർഷ സംസ്ക്കാര ഭാരതി കണ്ണൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ മഹാഭാരത മനന സത്രം ജൂലൈ 14ന്"
english_title: "Mahabharata Manana Satram on 14th July"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54696/mahabharata-manana-satram-on-14th-july"
published_at: "2022-07-13T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce91d97520b_Screenshot_2022-07-13-15-04-08-00_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ആർഷ സംസ്ക്കാര ഭാരതി കണ്ണൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ മഹാഭാരത മനന സത്രം ജൂലൈ 14ന്

> **Lead Summary:** കണ്ണൂർ: ആർഷ സംസ്ക്കാര ഭാരതി കണ്ണൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ മഹാഭാരത മനന സത്രം ജൂലൈ 14ന് മൂന്ന് മണിക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കും. മഹാഭാരത ഗ്രന്ഥത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സത്രം സംഘടിപ്പിക്കുന്നത്.

## Article Content

കണ്ണൂർ: ആർഷ സംസ്ക്കാര ഭാരതി കണ്ണൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ മഹാഭാരത മനന സത്രം ജൂലൈ 14ന് മൂന്ന് മണിക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കും. മഹാഭാരത ഗ്രന്ഥത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സത്രം സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷക്കാലമായി നടത്തിവരുന്ന പരിപാടിയാണ് മഹാഭാരത മനന സത്രം. കോവിഡ് കാലമായതിനാൽ കഴിഞ്ഞവർഷം ഓൺലൈൻ ആയിട്ടായിരുന്നു സംഘടിപ്പിച്ചിരുന്നത്. മഹാഭാരതത്തിലെ 18 പർവ്വങ്ങളും മഹാഭാരതത്തിലെ വലിയ ഏടായ ഭഗവത്ഗീത പ്രത്യേകിച്ചും വിഷയമാക്കി കൊണ്ട് 19 ദിവസത്തെ പരിപാടിയാണ് സംഘടിപ്പിക്കുന്നത്.

മഹാഭാരതത്തിലെ പ്രധാന സന്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രഭാഷണപരമ്പര ആണ് നടക്കുക.    ഉദ്ഘാടനം 10 ന് ചേലേരിക്കടുത്തുള്ള ഈ ശാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ച് ആർഷ സംസ്കാര ഭാരതി ദേശീയ അധ്യക്ഷൻ കെ. എൻ. രാധാകൃഷ്ണനാണ് നിർവഹിച്ചത്. പരിപാടിയുടെ സമാപന സഭ പതിനാലിന് ജവഹർ ഓഡിറ്റോറിയത്തിൽ നടക്കും.

ഉദ്ഘാടനം ചെയ്യുന്നത് സ്വാമിജി ഉദിത് ചൈതന്യ ആണ് . മൂന്നുമണിക്ക് സ്വാമിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും വാർത്താസമ്മേളനത്തിൽ ദേശീയ പ്രസിഡണ്ട് കെ എൻ രാധാകൃഷ്ണൻ , ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് എം എം ഷജിത് , സെക്രട്ടറി വി വി മുരളീധര വാര്യർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54696/mahabharata-manana-satram-on-14th-july)