---
title: "സുപ്രീം കോടതിയുടെ ബഫർ സോൺ തീരുമാനം ആദിവാസി വിരുദ്ധം എന്ന് ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എം ഗീതാനന്ദൻ"
english_title: "Supreme Court's buffer zone decision is anti-tribal."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54698/supreme-courts-buffer-zone-decision-is-anti-tribal"
published_at: "2022-07-13T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce92767ddc9_Picsart_22-07-13_15-07-45-891.jpg"
keywords: []
---

# സുപ്രീം കോടതിയുടെ ബഫർ സോൺ തീരുമാനം ആദിവാസി വിരുദ്ധം എന്ന് ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എം ഗീതാനന്ദൻ

> **Lead Summary:**  സുപ്രീം കോടതിയുടെ ബഫർ സോൺ തീരുമാനവും വനാവകാശനിയമം ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാർ തീരുമാനവും ആദിവാസി വിരുദ്ധമാണെന്ന് ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എം ഗീതാനന്ദൻ .ഇതിനെതിരെ ജൂലൈ 30ന് ആറളം ഫാമിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

## Article Content

 സുപ്രീം കോടതിയുടെ ബഫർ സോൺ തീരുമാനവും വനാവകാശനിയമം ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാർ തീരുമാനവും ആദിവാസി വിരുദ്ധമാണെന്ന് ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എം ഗീതാനന്ദൻ .ഇതിനെതിരെ ജൂലൈ 30ന് ആറളം ഫാമിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

വന്യജീവിസങ്കേതങ്ങൾക്കും ദേശീയ പാർക്കുകൾക്കും ചുറ്റും പരിസ്ഥിതി ദുർബല പ്രദേശമെന്ന നിലയിൽ ഒരു കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപിച്ച സുപ്രീം കോടതി തീരുമാനം ഭരണഘടനാ വിരുദ്ധമാണ്. 2006ലെ വനാവകാശനിയമം, 1996ലെ പെസ നിയമം ഭരണഘടനയിലെ 5, 6 പട്ടികകളിൽൽ ഉൾപ്പെടുത്തപ്പെട്ട ആദിവാസി സ്വയംഭരണാവകാശം, ആദിവാസി ഗ്രാമസഭ അധികാരം തുടങ്ങിയവയെല്ലാം സുപ്രീംകോടതി വിധിയിലൂടെ ലംഘിക്ക പെട്ടിരിക്കുകയാണ്. കോർപ്പറേറ്റുകൾക്കും മറ്റു കുത്തക മുതലാളിമാർക്കും വനം തീറെഴുതുന്നത് സുഗമമാക്കാൻ വന സംരക്ഷണ നിയമത്തിന്റെ ചട്ടങ്ങളിലും 2006 ലെ വനാവകാശ നിയമത്തിലും ഭേദഗതി വരുത്തിയതും നിയമവിരുദ്ധമാണ്. സുപ്രീം കോടതി തീരുമാനം മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ നിയമനിർമാണം നടത്താനും വനാവകാശ നിയമം കോർപറേറ്റുകൾക്കുവേണ്ടി ദുർബലപ്പെടുത്തിയ നടപടി റദ്ദാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഗീതാനന്ദൻ ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് ആദിവാസി സംഘടനകൾ സംയുക്ത പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ബൈറ്റ് ശ്രീരാമൻ കൊയ്യോൻ പി കെ കരുണാകരൻ കെ സതീശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തുഓർഡിനേറ്റർ എം ഗീതാനന്ദൻ .ഇതിനെതിരെ ജൂലൈ 30ന് ആറളം ഫാമിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . വന്യജീവിസങ്കേതങ്ങൾക്കും ദേശീയ പാർക്കുകൾക്കും ചുറ്റും പരിസ്ഥിതി ദുർബല പ്രദേശമെന്ന നിലയിൽ ഒരു കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപിച്ച സുപ്രീം കോടതി തീരുമാനം ഭരണഘടനാ വിരുദ്ധമാണ്. 2006ലെ വനാവകാശനിയമം, 1996ലെ പെസ നിയമം ഭരണഘടനയിലെ 5, 6 പട്ടികകളിൽൽ ഉൾപ്പെടുത്തപ്പെട്ട ആദിവാസി സ്വയംഭരണാവകാശം, ആദിവാസി ഗ്രാമസഭ അധികാരം തുടങ്ങിയവയെല്ലാം സുപ്രീംകോടതി വിധിയിലൂടെ ലംഘിക്ക പെട്ടിരിക്കുകയാണ്. കോർപ്പറേറ്റുകൾക്കും മറ്റു കുത്തക മുതലാളിമാർക്കും വനം തീറെഴുതുന്നത് സുഗമമാക്കാൻ വന സംരക്ഷണ നിയമത്തിന്റെ ചട്ടങ്ങളിലും 2006 ലെ വനാവകാശ നിയമത്തിലും ഭേദഗതി വരുത്തിയതും നിയമവിരുദ്ധമാണ്. സുപ്രീം കോടതി തീരുമാനം മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ നിയമനിർമാണം നടത്താനും വനാവകാശ നിയമം കോർപറേറ്റുകൾക്കുവേണ്ടി ദുർബലപ്പെടുത്തിയ നടപടി റദ്ദാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഗീതാനന്ദൻ ആവശ്യപ്പെട്ടു . ഈ ആവശ്യമുന്നയിച്ച് ആദിവാസി സംഘടനകൾ സംയുക്ത പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീരാമൻ കൊയ്യോൻ പി കെ കരുണാകരൻ കെ സതീശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54698/supreme-courts-buffer-zone-decision-is-anti-tribal)