---
title: "സംസ്ഥാനത്ത് മദ്യത്തിന് വില വർധിപ്പിക്കും, സ്പിരിറ്റ് വില ഉയർന്നെന്ന് മന്ത്രി എം. വി ഗോവിന്ദൻ"
english_title: "Mv govidhan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54715/mv-govidhan"
published_at: "2022-07-13T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cea3fb80fb9_Screenshot_20220713-161920.png"
keywords: []
---

# സംസ്ഥാനത്ത് മദ്യത്തിന് വില വർധിപ്പിക്കും, സ്പിരിറ്റ് വില ഉയർന്നെന്ന് മന്ത്രി എം. വി ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടിയേക്കും. മന്ത്രി എംവി ഗോവിന്ദനാണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടിയേക്കും. മന്ത്രി എംവി ഗോവിന്ദനാണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു.

സ്പിരിറ്റിന്റെ വില വലിയ രീതിയിൽ വർദ്ധിച്ചതാണ് ഇതിന് കാരണമെന്നാണ് ഇദ്ദേഹം സഭയെ അറിയിച്ചത്. സ്പിരിറ്റിന്റെ വില വർധന പരിഗണിച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിലയിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54715/mv-govidhan)